ശാസ്താംകോട്ട: ചുഴലിക്കാറ്റും മഴയും വന്‍നാശം വിതച്ച പോരുവഴി പഞ്ചായത്തിലെ പ്രദേശങ്ങള്‍ മന്ത്രി കെ. രാജു സന്ദര്‍ശിച്ചു. ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനുള്ള പാക്കേജ് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് അദ്ദേഹം ദുരിതബാധിതര്‍ക്ക് ഉറപ്പുനല്‍കി. എട്ട് വീടുകള്‍ പൂര്‍ണമായും 52 വീടുകള്‍ ഭാഗികമായും തകരുകയും വന്‍തോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്ത മേഖലയാണിത്. വീട് നഷ്ടമായവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പ് പോലും തുടങ്ങാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവരില്‍ പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. കുട്ടികളുടെ പഠനവും മുടങ്ങിയ നിലയിലാണ്. അധികൃതരുടെ നിസ്സംഗത ഏറെ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിലാണ് ഇടതുമുന്നണി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം മന്ത്രിയത്തെിയത്. വീടുകള്‍ തകര്‍ന്നതിന്‍െറയും കൃഷിനാശത്തിന്‍െറയും യഥാര്‍ഥ ചിത്രങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാമെന്ന് മന്ത്രി നാട്ടുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉറപ്പുനല്‍കി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. സുമ, വൈസ് പ്രസിഡന്‍റ് കെ. ശിവന്‍പിള്ള, അംഗം അക്കരയില്‍ ഹുസൈന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ആര്‍.എസ്. അനില്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.