തേവലക്കര: നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാനാകാത്തവിധം പൊറുതിമുട്ടിയിരിക്കുകയാണ് ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ വടക്കുംഭാഗം പടിക്കല്‍ പ്രദേശത്തുകാര്‍. എങ്ങോട്ട് തിരിഞ്ഞാലും നായകളുടെ കൂട്ടവും മുരള്‍ച്ചയുമാണിവിടെ. കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെ കഴിയുമ്പോള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ അധികൃതര്‍ തയാറാവുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് നായശല്യം രൂക്ഷമായത്. നാല്‍പതോളം വീടുകളാണ് പടിക്കല്‍ ഭാഗത്തുള്ളത്. പകല്‍ ചുറ്റിത്തിരിഞ്ഞ് നടക്കുന്ന നായകള്‍ രാത്രികാലങ്ങളില്‍ കൂട്ടമായി ഓരിയിടുകയും കടിപിടികൂടുകയും ചെയ്യുന്നു. ഇതുമൂലം സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ വീട്ടുകാര്‍ ഭയക്കുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.