മഴ മാറിയിട്ടും വെള്ളം ഇറങ്ങാതെ വീടുകള്‍; ക്യാമ്പില്‍ നിന്ന് മടങ്ങാനാവാതെ കുടുംബങ്ങള്‍

മയ്യനാട്: മഴ മാറിയിട്ടും വീടുകളില്‍ കയറിയ വെള്ളം ഇറങ്ങാത്തതിനെ തുടര്‍ന്ന് ക്യാമ്പില്‍ നിന്ന് മടങ്ങാനാവാതെ കുടുംബങ്ങള്‍. ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയെങ്കിലും വെള്ളം കയറിയ വീടുകളിലെ കിണറുകളിലും പരിസരങ്ങളിലും ക്ളോറിനേഷന്‍ നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായില്ളെന്ന ആരോപണവും ശക്തമായിട്ടുണ്ട്. മയ്യനാട് ശാസ്താംകോവില്‍ എല്‍.പി.എസ് ആക്കോലില്‍ കമ്യൂണിറ്റി ഹാള്‍, ഇടക്കുന്ന് ആയുര്‍വേദ ആശുപത്രി കെട്ടിടം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. ശാസ്താംകോവില്‍ സ്കൂളില്‍ 42 കുടുംബങ്ങളില്‍നിന്നുള്ള 140 പേരാണ് കഴിയുന്നത്. കല്ലറാംതൊടി, വലിയവിള കായല്‍വാരം, അക്കര തോടം, ശാസ്താംതൊടി, കൈതപ്പുഴ വയല്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പില്‍ കഴിയുന്നവരെ എം. നൗഷാദ് എം.എല്‍.എ സന്ദര്‍ശിച്ചു. മയ്യനാട് ധവളക്കുഴിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടുവിലക്കരയില്‍ ഗര്‍ഭിണിയായ യുവതിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും കണ്ടത്തെിയിട്ടുണ്ട്. രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ നടപടികളുമായി രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.