കുണ്ടറ: മഴയില്‍ കുണ്ടറയില്‍ വീടുകള്‍ തകര്‍ന്നു. പുനുക്കന്നൂര്‍ ചിറയടി സിന്ധുവിലാസത്തില്‍ സേതുവിന്‍െറ വീടിന്‍െറ അടുക്കള തകര്‍ന്നു. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ വീടിന്‍െറ മുന്‍വശത്ത് ഇരിക്കുകയായിരുന്നു. ചിമ്മിനിക്ക് മുകളിലെ വാട്ടര്‍ ടാങ്കും അടുക്കളക്ക് സമീപത്തെ ശൗചാലയവും തകര്‍ന്നു. അടുക്കളയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും സ്ളാബുകള്‍ക്കടിയിലായി. വീടിന്‍െറ മുഴുവന്‍ ഭിത്തികള്‍ക്കും വിള്ളലുണ്ട്. മുണ്ടന്‍ചിറ മാടന്‍കാവ് ക്ഷേത്രത്തിനുസമീപം വിജയവിലാസത്തില്‍ അര്‍ബുദ ബാധിതയായ രമണിയുടെ അടുക്കളയും ഇതിനോടു ചേര്‍ന്ന മുറിയും ഞായറാഴ്ച രാവിലെ 11.30ഓടെ തകര്‍ന്നു. മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും കേടുപറ്റിയതിനാല്‍ ശേഷിക്കുന്ന ഭാഗവും വാസയോഗ്യമല്ലാതായി. രമണിയുടെ മൂത്തമകന്‍െറ രണ്ടു മക്കളും ഭാര്യയും അടുക്കളയിലുണ്ടായിരുന്നുവെങ്കിലും ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രമണിക്ക് വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായം സ്വരൂപിച്ചാണ് ചികിത്സ നല്‍കുന്നത്. വീട് തകര്‍ന്നത് നിര്‍ധന കുടുംബത്തെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. വാര്‍ഡ് അംഗം സിദ്ദീഖും വില്ളേജ് ഓഫിസ് ജീവനക്കാരും സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.