സ്വകാര്യബസ് പാര്‍ക്കിങ് തോന്നുംപടി; കുരുക്കിലമര്‍ന്ന് പത്തനാപുരം

പത്തനാപുരം: സ്വകാര്യബസുകളുടെ അനധികൃത പാര്‍ക്കിങ്ങില്‍ ടൗണ്‍ ഗതാഗതക്കുരുക്കിലമരുന്നു. കല്ലുംകടവില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ കയറാറില്ല. പത്തനംതിട്ട, അടൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പഴയ പൊലീസ് സ്റ്റേഷന്‍െറ എതിര്‍വശത്താണ് നിര്‍ത്തുന്നത്. ഇവിടെയാകട്ടെ, യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും മാത്രമാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളില്‍ പോലും 15 മിനിറ്റിലധികം ഒന്നിലധികം സ്വകാര്യബസുകള്‍ ഇവിടെ നിര്‍ത്തിയിടുന്നത് പതിവാണ്. ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ച ഹോംഗാര്‍ഡുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബസ് ജീവനക്കാര്‍ കൂട്ടാക്കാറില്ല. ഇവരെ അസഭ്യം പറയുന്നതും പതിവാണ്. താലൂക്ക് വികസനസമിതി യോഗങ്ങളില്‍ പല തവണ സ്വകാര്യ ബസുകള്‍ കല്ലുംകടവിലെ ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും ബസ് ജീവനക്കാരും ഉടമകളും ചേര്‍ന്ന് നിയമം ലംഘിക്കുകയാണ്. നടുറോഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടാകുന്ന വാക്കേറ്റങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. അതേ സമയം സ്വകാര്യ ബസ്സ്റ്റാന്‍ഡ് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.