കുളത്തൂപ്പുഴ: ഉറുകുന്ന് റൂറല്‍ സഹകരണ ബാങ്ക് കുളത്തൂപ്പുഴയില്‍ ശാഖ തുറക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ശാഖ തുറക്കുന്നതിന് നല്‍കിയ അനുമതി ജില്ലാ രജിസ്ട്രാര്‍ റദ്ദാക്കി. തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി ജങ്ഷന് സമീപം സ്വകാര്യ കെട്ടിടത്തിലാണ് പുതിയ ശാഖ തുടങ്ങാനായി സെക്രട്ടറിയും മറ്റു ജീവനക്കാരുമത്തെിയത്. ഇതിനിടെ ബാങ്കിന്‍െറ ഉദ്ഘാടനമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് സംഘടിച്ചിരുന്നു. ജീവനക്കാര്‍ എത്തിയതോടെ ഇവര്‍ പ്രതിഷേധവുമായി രംഗത്തത്തെി. ബാങ്ക് ശാഖ തുറക്കുന്നത് സംബന്ധിച്ച് ഊഹാപോഹം പരന്നപ്പോള്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കൂടാതെ കുളത്തൂപ്പുഴ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി പരാതിയും നല്‍കിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തനപരിധിയിലെ ബാങ്കില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയായാണ് പുതിയ ശാഖ തുടങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നിത്. സംഘര്‍ഷം മുന്നില്‍ കണ്ട് സി.ഐ. അജയകുമാറിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ്സന്നാഹത്തെ ഒരുക്കിയിരുന്നു. രംഗം വഷളായതോടെ പൊലീസ് ഇടപെടുകയും സഹകരണ സംഘം ജില്ലാ രജിസ്ട്രാറുമായി ബന്ധപ്പെടുകയുമായിരുന്നു. അതേസമയം, സഹകരണസംഘം രജിസ്ട്രാറുടെ അനുമതിയോടെയാണ് തങ്ങള്‍ ബാങ്ക് ശാഖ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഉദ്ഘാടനം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നതായും ഉറുകുന്ന് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു. അനുമതി റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചില്ളെന്നും അങ്ങനെയുണ്ടായാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.