176 പൊതി കഞ്ചാവുമായി പിടിയില്‍

കൊല്ലം: 176 പൊതി കഞ്ചാവുമായി വില്‍പനക്കത്തെിയ ആളെ എക്സൈസ് പിടികൂടി. കലയപുരം പെരുംകുളം രഞ്ജിനി വിലാസം വീട്ടില്‍ എസ്. രവി (38) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര എക്സൈസ് സി.ഐ വി. റോബര്‍ട്ടിന്‍െറ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി പെരുംകുളം ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ആവശ്യക്കാര്‍ക്ക് ഫോണ്‍വഴി ഇടപാട് ഉറപ്പിച്ചശേഷമാണ് വില്‍പന നടത്തുന്നത്. ഒരു പൊതി കഞ്ചാവിന് 300 രൂപയാണ് ഈടാക്കിയിരുന്നത്. അബ്കാരി-കഞ്ചാവ് കേസുകളിലെ പ്രതിയാണ് രവി. ഇഞ്ചക്കാട്, പെരുംകുളം, കോട്ടാത്തല, പൂവറ്റൂര്‍, കുളക്കട ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവരുന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ കൊട്ടാരക്കര സര്‍ക്ക്ള്‍ ഓഫിസില്‍ പിടികൂടുന്ന ഏഴാമത്തെ കഞ്ചാവുകേസാണിത്. വരുംദിവസങ്ങളിലും കഞ്ചാവ് വില്‍പനക്കാരെ ലക്ഷ്യമിട്ടുള്ള റെയ്ഡുകള്‍ തുടരുമെന്ന് എക്സൈസ് സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.