കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമരസമിതി (എ.ഡി.എം.എസ്)യുടെ നേതൃത്വത്തില്‍ മൂന്നര വര്‍ഷത്തോളമായി ഭൂസമരം അരങ്ങേറുന്ന അരിപ്പ സമരഭൂമിയില്‍ സംഘടനാപ്രവര്‍ത്തനത്തിന് പുതിയ നേതാവത്തെിയത് സംഘര്‍ഷത്തിനിടയാക്കി. ശനിയാഴ്ച രാവിലെ അരിപ്പയില്‍ എത്തിയ നേതാവിനൊപ്പം ഒരു സംഘം പ്രവര്‍ത്തകര്‍ സമരഭൂമിയില്‍ കടന്ന് യോഗവും മറ്റു പരിപാടികളും നടത്താനുള്ള ശ്രമം സമരക്കാര്‍ സംഘടിച്ച് എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. നിലവിലെ സമരസമിതി നേതാവിനെ നീക്കിയെന്നും പുതിയ സംഘടനാനേതാവായി തെരഞ്ഞെടുത്തയാളെ അംഗീകരിക്കണമെന്നുമുള്ള ആവശ്യം സമരക്കാര്‍ തള്ളി. പുതിയ നേതാവും സംഘവും സമരഭൂമിയില്‍ കടന്നാല്‍ നേരിടുമെന്ന പ്രഖ്യാപനത്തോടെ സമരക്കാര്‍ എത്തിയത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ കുളത്തൂപ്പുഴ പൊലീസ് ഇവരുടെ ആവശ്യം നിരാകരിക്കുകയും സമരഭൂമിക്ക് പുറത്ത് വേണമെങ്കില്‍ യോഗം ചേരുന്നതിനു തടസ്സമില്ളെന്ന് അറിയിക്കുകയും ചെയ്തു. സമരഭൂമിക്കുള്ളില്‍ തങ്ങളോട് അനുഭാവമുള്ള നിരവധി പേര്‍ ഉണ്ടെന്നും അവരെ സംഘടിപ്പിച്ച് യോഗം നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അറിയിച്ച നേതാവും സംഘവും തുടര്‍ന്ന് പാലോട് ഗെസ്റ്റ് ഹൗസില്‍ യോഗം നടത്താമെന്ന തീരുമാനത്തില്‍ മടങ്ങിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. അതേസമയം, സമരഭൂമിയിലെ സമാധാനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ സമരഭൂമിയില്‍ നിന്ന് പുറത്താക്കിയ ചിലര്‍ ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സമരക്കാര്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി ഭൂസമരം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സമരസമിതിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.