കൊല്ലം: വിനോദ സഞ്ചാരവകുപ്പ് നടപ്പാക്കുന്ന ‘ഡെസ്റ്റിനേഷന്‍ കേരള’ പദ്ധതിയില്‍ ജില്ലയില്‍നിന്ന് തങ്കശ്ശേരിയും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളില്‍നിന്നായി 17 സ്ഥലങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത്. നിലവില്‍ ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നവിധം വികസിപ്പിക്കുകയാണ് ലക്ഷ്യം. വൈദേശികാധിപത്യത്തിന്‍െറയും സമുദ്രമാര്‍ഗമുള്ള വ്യാപാരത്തിന്‍െറയും ചരിത്ര പശ്ചാത്തലമുള്ള തങ്കശ്ശേരിക്ക് വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസന സാധ്യതയുണ്ടെന്നാണ് ടൂറിസം വകുപ്പിന്‍െറ വിലയിരുത്തല്‍. സംസ്ഥാനത്തിന്‍െറ ടൂറിസം ഭൂപടത്തില്‍ തങ്കശ്ശേരിക്ക് അര്‍ഹമായ ഇടം നല്‍കുന്ന വിധമുള്ള പദ്ധതികള്‍ ഇവിടെ നടപ്പാക്കും. ലൈറ്റ്ഹൗസ്, കോട്ട എന്നിവയടക്കം തങ്കശ്ശേരിയിലെ പൈതൃക സ്മാരകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വികസനമാണ് പരിഗണനയിലുള്ളത്. 1518ല്‍ പോര്‍ചുഗീസുകാരാണ് കോട്ട നിര്‍മിച്ചത്. മതിയായ സംരക്ഷണ നടപടികളുടെ അഭാവം മൂലം കോട്ട ജീര്‍ണാവസ്ഥയിലാകുകയായിരുന്നു. കേന്ദ്ര പുരാവസ്തുവകുപ്പിന്‍െറ തൃശൂര്‍ സര്‍ക്കിളിന് കീഴിലാണ് ഇപ്പോള്‍ കോട്ട. 1902ല്‍ നിര്‍മിച്ച ലൈറ്റ് ഹൗസിന് 41 മീറ്റര്‍ ഉയരമാണുള്ളത്. കേരള തീരത്തെ ഏറ്റവും വലിയ ലൈറ്റ് ഹൗസെന്ന നിലയില്‍ വിദേശ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി ഇവിടം മാറ്റാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ആംഗ്ളോ ഇന്ത്യക്കാരുടെ പ്രധാന കേന്ദ്രമെന്ന ഖ്യാതിയും തങ്കശ്ശേരിക്കുണ്ട്. പോര്‍ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട തങ്കശ്ശേരിയുടെ പൈതൃക സംരക്ഷണത്തിന് വിപുലമായ പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം നേരത്തേതന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് ‘ഡെസ്റ്റിനേഷന്‍ കേരള’യില്‍ തങ്കശ്ശേരിയെ ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. തുടര്‍നടപടി വിനോദ സഞ്ചാരവകുപ്പ് ഉടന്‍ ആരംഭിക്കും. എറണാകുളം ജില്ലയില്‍നിന്ന് ഭൂതത്താന്‍കെട്ട്, ആലുവ മണപ്പുറം, അരീക്കല്‍ വെള്ളച്ചാട്ടം തുടങ്ങി ഒമ്പത് സ്ഥലങ്ങളാണ് നിര്‍ദിഷ്ട വിനോദ സഞ്ചാര വികസന പദ്ധതിയിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍നിന്ന് ചൊവ്വര മാത്രമാണ് പട്ടികയില്‍. മലപ്പുറത്തുനിന്ന് കോട്ടക്കുന്ന്, കരുവാരക്കുണ്ട് അടക്കം അഞ്ച് സ്ഥലങ്ങള്‍ പദ്ധതിയുടെ ഭാഗമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.