കൊല്ലം: മഴ ശക്തമായി തുടരുന്നതോടെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രണ്ടാഴ്ച ജാഗ്രത നിര്‍ദേശം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുവന്നിട്ടുണ്ട്. ശനിയാഴ്ച 643 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലത്തെിയത്. ഇവരില്‍ 23 പേരെ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 24 പേര്‍ ഡെങ്കി സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ചവറ, നെടുവത്തൂര്‍, കിളികൊല്ലൂര്‍, പാലത്തറ പ്രദേശങ്ങളിലാണ് ശനിയാഴ്ച ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 272 ആയി. വയറിളക്കവും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 103 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സക്കത്തെിയത്. പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്. പ്രതിരോധ മരുന്നും ബോധവത്കരണവുമായി വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ പുരോഗമിക്കുകയാണ്. കൂടാതെ, താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും പനി ക്ളിനിക് ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നു. ഫോഗിങ്ങും പ്രതിരോധ മരുന്ന് തളിക്കലും നടക്കുന്നുണ്ട്. കൊതുകിന്‍െറ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഒരു ടീസ്പൂണ്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍പോലും കൊതുകുകള്‍ മുട്ടയിടും. ഇത്തരം ഉറവിടങ്ങള്‍ കണ്ടത്തെി നശിപ്പിക്കണം. ഉപയോഗശൂന്യമായ പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, ടിന്നുകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കവറുകള്‍ തുടങ്ങി വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ നശിപ്പിക്കുകയോ കമഴ്ത്തിവെക്കുകയോ ചെയ്യണം. കെട്ടിടങ്ങളുടെ ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകള്‍ മണ്ണിട്ടുനികത്തുകയോ അല്ലാത്തവയില്‍ കൂത്താടിഭോജികളായ ഗപ്പി, ഗാംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുകയോ ചെയ്യണം തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.