പത്തനാപുരം: മഴ പെയ്താലുടന്‍ വെള്ളക്കെട്ടായി മാറുന്ന പത്തനാപുരം ടൗണില്‍ പ്രശ്നപരിഹാരം അകലെ. കാല്‍നടപോലും ദുസ്സഹമാക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. ചെറിയ മഴയില്‍പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുന്നു. നഗരസൗന്ദര്യവത്കരണ ഭാഗമായി ആറുമാസം മുമ്പ് ഓടകള്‍ നവീകരിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ല. കാലവര്‍ഷത്തിനുമുമ്പ് ഓടകള്‍ ശുചീകരിക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ഓടക്കുള്ളിലാണ് നിക്ഷേപിക്കുന്നത്. ഇത് ഓടയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകുന്നു. ഓടകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുമ്പോള്‍ അസഹനീയ ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ഗവ. ആശുപത്രി ജങ്ഷന്‍, ജനതാ ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വെള്ളക്കെട്ടുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സഞ്ചാരമാര്‍ഗവും തടയപ്പെടുന്നു. വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ചിലയിടങ്ങളില്‍ ഓടകള്‍ക്ക് മേല്‍മൂടിയില്ലാത്തത് അപകടം സൃഷ്ടിക്കുന്നെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.