കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം 14ാം വാര്‍ഡില്‍ വരമ്പേല്‍ ജങ്ഷനില്‍ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തെ തടഞ്ഞ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ശക്തമാകുന്നു. രാപ്പകല്‍ ധര്‍ണ 15 ദിവസം പിന്നിട്ടു. പരിസരവാസികളായ സ്ത്രീകളും പൊതുപ്രവര്‍ത്തകരുമാണ് സമരം മുന്നോട്ടുനയിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശീയപാതയില്‍ പുതിയകാവിന് വടക്കുവശം പ്രവര്‍ത്തിച്ച മദ്യശാലയാണ് വരമ്പേല്‍ ജങ്ഷനില്‍ പുന$സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉടമകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ ആരംഭിക്കുകയായിരുന്നു. പകല്‍ സ്ത്രീകളും രാത്രിയില്‍ പുരുഷന്മാരും സമരം തുടരുകയാണ്. സമരത്തിന് നിരവധി രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരുമത്തെി ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് ഷാപ്പ് ഉടമകളും ജനകീയ സമിതിയും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. 15ാം ദിവസം ആരംഭിച്ച ധര്‍ണ ജില്ലാ സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റ് കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ കെ.എസ്. പുരം സുധീര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയനേതാക്കളായ പി.എസ്. അബ്ദുല്‍സലിം, വിശ്വംഭരന്‍, കാര്‍ത്തികേയന്‍, രാജു, മജീദ്കുട്ടി, വിനോദ്, ഹാരീസ്, രാജീവ്, സജീവന്‍, ഗോപാലകൃഷ്ണപിള്ള, നിസാര്‍ മാമ്പള്ളി, സരസ്വതി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം സുദര്‍ശനന്‍ സ്വാഗതവും ഗീത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.