കനത്തമഴ; വീടുകളില്‍ വെള്ളംകയറി

കരുനാഗപ്പള്ളി: കനത്തമഴയില്‍ താലൂക്കിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളംകയറി. മരം പിഴുത് വീണും നാശമുണ്ടായിട്ടുണ്ട്. അയണിവേലിക്കുളങ്ങര തെക്ക് നീരാട്ടുവള്ളികിഴക്കതില്‍ പ്രഭാകരന്‍പിള്ളയുടെ വീടിനുപുറത്ത് പ്ളാവ് ഒടിഞ്ഞുവീണ് ഭാഗികമായി വീടിന് നാശം സംഭവിച്ചു. വ്യാഴാഴ്ച ഉച്ചക്കുണ്ടായ ശക്തമായ മിന്നലില്‍ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര കുലശേഖരപുരം പുന്നക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചു. കരുനാഗപ്പള്ളി നഗരസഭയുടെ തീരപ്രദേശങ്ങള്‍, കുലശേഖരപുരം, ക്ളാപ്പന, തഴവ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടുകളില്‍ വെള്ളംകയറിയത്. കരുനാഗപ്പള്ളി നഗരസഭാ പ്രദേശത്തെ കോഴിക്കോട് ഭാഗത്തെ സൂനാമി കോളനികള്‍, കുലശേഖരപുരം, ക്ളാപ്പന എന്നീ പ്രദേശങ്ങളിലെ സൂനാമി കോളനികളിലും വെള്ളം കയറി. കരുനാഗപ്പള്ളി നഗരസഭയിലെ ഓടകള്‍ മിക്കതും മണ്ണും മാലിന്യവും കെട്ടിക്കിടന്ന് അടഞ്ഞു. കുലശേഖരപുരം, ക്ളാപ്പന, ഓച്ചിറ, തഴവ, തൊടിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് വയലും ചതുപ്പുകളും നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇപ്പോഴും നികത്തല്‍ തുടരുന്നത് തടയുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ചെറിയ മഴ പെയ്താല്‍ കരുനാഗപ്പള്ളിയുടെ വയല്‍ നികത്തല്‍ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരസഭാ പ്രദേശമുള്‍പ്പെടെ മാലിന്യം കുന്നുകൂടി പകര്‍ച്ചവ്യാധി ഭീഷണിയുണ്ട്. ആരോഗ്യ വിഭാഗത്തിന്‍െറ പ്രവര്‍ത്തനം പ്രഹസനമാകുന്നതായി ആരോപണമുണ്ട്. നഗരസഭാ പ്രദേശം തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുക് നശീകരണം നടക്കുന്നില്ളെന്ന പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.