കൊല്ലം: സ്വന്തം പേരില്‍ ആധാരമുണ്ടെങ്കിലും ഭൂമിയില്‍ പ്രവേശിക്കാനാകാതെ വീട്ടമ്മ. ഭൂമി വീണ്ടെടുക്കാനും കരം അടയ്ക്കാനുമയി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. വില്ളേജ് ഓഫിസ് തുടങ്ങി മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കി. റവന്യൂ ഓഫിസുകള്‍ പലതവണ കയറിയിറങ്ങി. ഇപ്പോഴും അതു തുടരുന്നു. വടക്കേവിള മണക്കാട് വാര്‍ഡില്‍ ചെക്കാലയില്‍ കടയില്‍ വീട്ടില്‍ പരേതനായ അലി ഉമ്മര്‍ കുഞ്ഞിന്‍െറ ഭാര്യ മുഹമ്മദ് ബീവിയാണ് സ്വന്തം ഭൂമിക്കായി പോരാട്ടം നടത്തുന്നത്. 16 സെന്‍റ് ഭൂമിയാണ് ഇവര്‍ക്കുള്ളത്. ഇതില്‍ നാലു സെന്‍റ് മകള്‍ക്ക് നല്‍കാന്‍ ധാരണയായിരുന്നു. 2001 വരെ കരം അടച്ചിരുന്നതായും ഇവര്‍ പറയുന്നു. തുടര്‍ന്നാണത്രെ ബന്ധുക്കളായി ചിലരത്തെി ഭൂമി കൈവശപ്പെടുത്തിയത്. ഭീഷണിയെ തുടര്‍ന്ന് നാലു പെണ്‍മക്കളുമായി ഇവര്‍ക്ക് സ്വന്തം വീടുവിടേണ്ടി വന്നു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. ഇവരില്‍നിന്നും കരം സ്വീകരിക്കണമെന്ന് കലക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നെങ്കിലും വില്ളേജ് ഓഫിസര്‍ തടസ്സം നിന്നുവെന്നാണ് ഇവര്‍ പറയുന്നത്. കരം സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ഇനിയും അനുകൂല തീരുമാനമുണ്ടാകുന്നില്ളെങ്കില്‍ മക്കളുമായി വില്ളേജ് ഓഫിസിന് മുന്നില്‍ സത്യഗ്രഹമിരിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.