മണ്ണെടുപ്പ്; വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍

പത്തനാപുരം: കുരിയോട്ടുമല ആദിവാസി കോളനിയിലേക്കുള്ള റോഡരികിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍. റോഡ് നവീകരണത്തിന്‍െറ ഭാഗമായി മണ്ണെടുത്തതിനെതുടര്‍ന്നാണ് പോസ്റ്റ് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായത്. നാല് വശത്തുനിന്നും മണ്ണ് നീക്കിയതോടെ ചെറിയ മണ്‍തിട്ടയിലാണ് പോസ്റ്റ് നില്‍ക്കുന്നത്. കോളനിയില്‍ നിന്നുള്ള വാഹനങ്ങളും സഹകരണവകുപ്പിന്‍െറ എന്‍ജിനീയറിങ് കോളജിലേക്കുള്ള ബസുകളും കടന്നുപോകുന്നത് ഇതുവഴിയാണ്. കുത്തനെയുള്ള ഇറക്കമുള്ള റോഡിന് വീതികൂട്ടുന്നതിനായിരുന്നു മണ്ണ് നീക്കിയത്. പാതയുടെ വശങ്ങളില്‍ ഓടകള്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം ഒഴുകുന്നതും ഈ മണ്‍തിട്ടക്ക് സമീപത്ത് കൂടിയാണ്. ഇതുകാരണം തിട്ട ഇടിഞ്ഞിറങ്ങുന്നുണ്ട്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ പോസ്റ്റ് മാറ്റിസ്ഥാപിക്കുകയോ മറ്റൊരു പോസ്റ്റ്കൂടി താങ്ങായി സ്ഥാപിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍, ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പിറവന്തൂര്‍ വൈദ്യുതി സെക്ഷന്‍െറ കീഴില്‍ ഉള്‍പ്പെടുന്ന ഭാഗമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.