റമദാനെ വരവേറ്റ് ഈത്തപ്പഴ വിപണി സജീവം

കൊല്ലം: റമദാന്‍ വ്രതാരംഭത്തെ വരവേറ്റ് ഈത്തപ്പഴ വിപണി സജീവം. കടകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നൂതന പാക്കറ്റുകളിലത്തെുന്ന പഴം മുതല്‍ ഗിഫ്റ്റ് പാക്കറ്റുകളില്‍ വരെ ഇവ നിരന്നിട്ടുണ്ട്. ഗുണനിലവാരമുള്ള മുന്തിയ ഇനം പഴത്തിനാണ് ആവശ്യക്കാര്‍ ഏറെ. വില കൂടിയാലും ഗുണനിലവാരം കൂടിയിരിക്കണമെന്നുമാത്രം. ചാക്കിലത്തെുന്ന പഴത്തിന്‍െറ വരവും കുറഞ്ഞിട്ടുണ്ട്. സൗദി, ഒമാന്‍, ഇറാന്‍, തുനീഷ്യ, ജോര്‍ഡന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പഴവും വിപണിയിലുണ്ട്. ഒൗഷധവീര്യം കൂടിയതെന്ന് വിശ്വസിക്കുന്ന മദീന ഈത്തപ്പഴവും ാണ് ഇതിന്‍െറ വില. ഒരു കിലോക്ക് 150 രൂപയുള്ള ഒമാന്‍ ഈത്തപ്പഴവും 400 രൂപയുള്ള ഇറാന്‍ ഈത്തപ്പഴവും വിപണിയിലുണ്ട്. എന്നാല്‍, ഏറ്റവുമധികം വിറ്റഴിയുന്നത് ഫര്‍ദ് ബ്രാന്‍ഡ് ആണ്. ഈത്തപ്പഴങ്ങളുടെ മഹാരാജാവ് എന്നറിയപ്പെടുന്ന ജോര്‍ഡനില്‍നിന്നുള്ള മെഡ്ജോള്‍, നെഹാല്‍, സുക്കരി, മബ്റൂണ്‍, മറിയം, മര്‍ഹബ, ഗ്ളോറിയ, ബറാക്ക, ജമാറ, സമീര്‍ തുടങ്ങിയ ഇനങ്ങളും ലഭ്യമാണ്. നോമ്പ് തുടങ്ങിയതോടെ മറ്റ് പഴവര്‍ഗ വില്‍പന ശാലകളിലും തിരക്കേറി. ഇവയുടെ വിലയും ഏറിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ് വാങ്ങാനും ധാരാളം ആള്‍ക്കാര്‍ കടകളിലത്തെുന്നതായി ചിന്നക്കട പള്ളിക്കുസമീപത്തെ ഈത്തപ്പഴ കച്ചവട കേന്ദ്രത്തിലെ മുനീര്‍ പറയുന്നു. റമദാന്‍ വിപണി മുന്നില്‍ക്കണ്ട് മിക്ക ചെറുകിട കച്ചവടക്കാരും നേരത്തേതന്നെ ഈത്തപ്പഴങ്ങള്‍ വാങ്ങിക്കൊണ്ടുപോയതായി ആണ്ടാമുക്കത്തെ മൊത്ത വ്യാപാരിയായ നൗഷാദ് പറഞ്ഞു. കാരക്ക വിപണിയിലത്തെിയിട്ടുണ്ടെങ്കിലും ആവശ്യക്കാര്‍ കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.