കൊല്ലം: ജില്ലയില്‍ 47 ദിവസത്തെ ട്രോളിങ് നിരോധം സുഗമമായി നടപ്പാക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധരാത്രിവരെ നീളുന്ന നിരോധത്തിന്‍െറ ക്രമീകരണങ്ങള്‍ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ യോഗം വിലയിരുത്തി. 14ന് നിരോധം ആരംഭിക്കുന്നതിനുമുമ്പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പരവൂര്‍ മുതല്‍ അഴീക്കല്‍വരെ കടലിലും കരയിലും മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തും. ട്രോളിങ് ബോട്ടുകളെല്ലാം നീണ്ടകര പാലത്തിന്‍െറ കിഴക്കുവശത്തേക്ക് മാറ്റി പാലത്തിന്‍െറ സ്പാനുകള്‍ തമ്മില്‍ ചങ്ങലയില്‍ ബന്ധിക്കും. ട്രോളിങ് നിരോധ വേളയില്‍ വലിയ വള്ളങ്ങള്‍ക്ക് ഡീസല്‍ നിറക്കാന്‍ ശക്തികുളങ്ങരയിലെ മത്സ്യഫെഡ് പമ്പും അഴീക്കല്‍ ഭാഗത്തെ ഒരു പമ്പും തുറന്നു പ്രവര്‍ത്തിക്കും. തീരദേശത്തെ മറ്റ് പമ്പുകളെല്ലാം അടച്ചിടും. ഇക്കാലയളവില്‍ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ മേഖലകളില്‍ ക്രമസമാധാന പാലനത്തിന് പൊലീസിന്‍െറ സേവനമുണ്ടാകും. വള്ളങ്ങളില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ വില്‍ക്കാന്‍ നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. അഴീക്കല്‍, നീണ്ടകര, തങ്കശ്ശേരി എന്നിവിടങ്ങളില്‍ പട്രോളിങ്ങിന് ഫിഷറീസ് വകുപ്പ് വാടകക്കെടുത്ത മൂന്ന് ബോട്ടില്‍ 24 മണിക്കൂറും കടല്‍ സുരക്ഷാ സ്ക്വാഡിന്‍െറയും മറൈന്‍ പൊലീസിന്‍െറയും സേവനമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റല്‍ പൊലീസിന്‍െറ സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധ കാലയളവില്‍ തൊഴിലില്ലാതാകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭ്യമാക്കും. ട്രോളിങ് നിരോധം സമാധാനപരമായി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കള്‍, ബോട്ടുടമാ അസോസിയേഷന്‍ ഭാരവാഹികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്നിവരും ഫിഷറീസ് പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, മത്സ്യഫെഡ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ആര്‍.ഡി.ഒ വി.ആര്‍. വിനോദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്കുമാര്‍, അസി. പൊലീസ് കമീഷണര്‍ പി. ലാല്‍ജി എന്നിവര്‍ നിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.