കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടന്നത് തോല്‍വിക്ക് കാരണം –ജനതാദള്‍ (യു)

കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും യു.ഡി.എഫ് ജില്ലാകമ്മിറ്റി മുന്‍സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടും മുഖ്യമന്ത്രിയും മുന്നണിനേതൃത്വവും നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് തെരഞ്ഞെടുപ്പിലെ കൂട്ട പരാജയത്തിന് കാരണമായതെന്ന് ജനതാദള്‍ (യു) ജില്ലാകമ്മിറ്റി ആരോപിച്ചു. അഴിമതി ആരോപണങ്ങളും പരാജയകാരണമാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയാത്തതാണ് ന്യൂനപക്ഷവോട്ടുകള്‍ അകറ്റിയത്. മെത്രാന്‍ കായല്‍, സോളാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയസമയത്ത് കോണ്‍ഗ്രസിലുണ്ടായ ഗ്രൂപ് തര്‍ക്കങ്ങളും ദോഷംചെയ്തെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്‍റ് കായിക്കര നജീബ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി തൊടിയില്‍ ലുക്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷെബീര്‍ മാറ്റാപ്പള്ളി, കിസാന്‍ ജനത സംസ്ഥാന പ്രസിഡന്‍റ് അയത്തില്‍ അപ്പുക്കുട്ടന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ. വി. മാധവന്‍പിള്ള, അഡ്വ. എം. ഷെഹീദ് അഹമ്മദ്, ജില്ലാ ഭാരവാഹികളായ ജി. ആനന്ദരാജന്‍പിള്ള, റെജി കരുനാഗപ്പള്ളി, കെ. വിജയന്‍, എസ്. അമ്മിണിക്കുട്ടന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.