പന്മന: പൊലീസ് ചമഞ്ഞത്തെിയ സംഘം വീട് കയറി നടത്തിയ അക്രമത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. നെറ്റിയാട് പരിമളം അബ്ദുല്‍ സലാമിന്‍െറ വീടിന് നേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ സലാമിന്‍െറ ഭാര്യ ഫാത്തിമ, മകള്‍ രഹ്ന, സഹോദരിയുടെ മകള്‍ അജ്മി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പഞ്ചായത്തംഗത്തിന്‍െറ സമയോചിത ഇടപെടലിനത്തെുടര്‍ന്ന് നാട്ടുകാര്‍ വാഹനമടക്കം പിടികൂടി പൊലീസിലേല്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ച 2.45ഓടെ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയത്. സലാമിന്‍െറ സഹോദരീഭര്‍ത്താവുമായി ഒരു സംഘം രണ്ടുദിവസം മുമ്പ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവ് സലാമിന്‍െറ വീട്ടിലുണ്ടെന്ന് കരുതിയാണ് സംഘമത്തെിയത്. ശൂരനാട് സ്റ്റേഷനിലെ പൊലീസാണെന്ന് പറഞ്ഞാണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ഈസമയം സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഘം ജനല്‍ചില്ലുകള്‍, ഫര്‍ണിച്ചര്‍ എന്നിവ അടിച്ചുതകര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയത്തെിയ സമീപവാസിയായ പഞ്ചായത്തംഗം ഷൗബാനത്ത് ബഹളംവെച്ചതോടെ അക്രമിസംഘം വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഓടിയത്തെിയ നാട്ടുകാര്‍ മറ്റൊരു വാഹനം കുറുകെയിട്ട് ഇവരെ പിടികൂടുകയായിരുന്നു. ചവറ പൊലീസത്തെിയാണ് അക്രമികളെയും വാഹനവും കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.