കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറവുകൊണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

പത്തനാപുരം: കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറവുകൊണ്ടാണെന്നും നിലവിലുള്ളതിന്‍െറ ഇരട്ടി ജഡ്ജിമാരെ നിയമിച്ചാല്‍പോലും കേസുകള്‍ തീര്‍പ്പാക്കാനാവില്ളെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഗാന്ധിഭവനില്‍ മെഗാ അദാലത്തും കെല്‍സ ലീഗല്‍ എയ്ഡ് ക്ളിനിക്ക് അഞ്ചാംവാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനം കോടതിയില്‍ എത്താന്‍ പേടിക്കുകയാണ്. ചെലവുകള്‍ താങ്ങാനാകാത്തതാണ് കാരണം. പ്രശ്നങ്ങള്‍ അദാലത്തുകളിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണം. ജനങ്ങളില്‍ സാമൂഹികമായ ബോധവത്കരണം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആന്‍ഡ് സെഷന്‍സ് പ്രിന്‍സിപ്പല്‍ ജഡ്ജി ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി എ.കെ ഗോപകുമാര്‍, ഹരിപ്പാട് മുന്‍ ചീഫ് മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ്, റിട്ട. ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍നായര്‍, സാമൂഹിക ക്ഷേമ ബോര്‍ഡ് മെമ്പര്‍ ഷാഹീദ് കമാല്‍, ജില്ലാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ സാഹിറാബീഗം, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ചെയര്‍മാന്‍ അഡ്വ. എന്‍. സോമരാജന്‍, ഷിബു തോമസ്, അഡ്വ. എന്‍. സോമരാജന്‍, ഷിബു തോമസ്, അഡ്വ. ഗ്രീഷ്മാപ്രകാശം, അഡ്വ. കെ.എസ്. ആര്യ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.