പാചകവാതകചോര്‍ച്ച പരിഭ്രാന്തി പരത്തി

ചവറ: വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി. കൊറ്റന്‍കുളങ്ങര വാര്‍ഡില്‍ സ്നേഹാലയത്തില്‍ ലാലുവിന്‍െറ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ചോര്‍ച്ചയുണ്ടാവുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ സിലിണ്ടര്‍ വീടിന് വെളിയിലേക്ക് മാറ്റുകയും പുറത്തേക്കോടി സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു. പരിസരമാകെ ഗന്ധം വ്യാപിച്ചതോടെ അടുത്തുള്ള വീട്ടുകാരും സുരക്ഷിത സ്ഥലത്തേക്ക് മാറി. ഫയര്‍ യൂനിറ്റ് സംഘമത്തെിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്. സിലിണ്ടറില്‍ നിന്ന് പകുതിയോളം ഗ്യാസ് ചോര്‍ന്നിരുന്നു. സ്റ്റേഷന്‍ ലീഡിങ് ഫയര്‍മാന്‍ ബിനുകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.