റീസര്‍വേയിലെ അപാകത; ബഹുജന മാര്‍ച്ചും ഉപരോധവും നടത്തി

ചിറയിന്‍കീഴ്: റീസര്‍വേയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാവൂര്‍ക്കോണം ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. വര്‍ഷങ്ങളായി കിഴുവിലം വില്ളേജിലെ പാവൂര്‍ക്കോണം, കാന്തിക്കുന്ന്, കടുവാക്കരകുന്ന് എന്നീ മേഖലകളിലെ ജനങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങളാണ് റീസര്‍വേ പ്രശ്നം നേരിടുന്നത്. വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിത്. ഭൂമി റീസര്‍വേ നടത്തിയതിലെ പിശക് മൂലം മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ ഭൂമിയും മറ്റും സര്‍ക്കാര്‍ ഭൂമിയായി രേഖയില്‍ കാണപ്പെട്ടു. സര്‍വേ നമ്പര്‍ 23, 24ല്‍പെട്ട നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഭൂമിയായി മാറ്റപ്പെട്ടത്. പരമ്പരാഗതമായി കൈമാറ്റം ചെയ്തുകിട്ടിയ ഭൂമിയും വിലയ്ക്ക് വാങ്ങപ്പെട്ട ഭൂമിയും റീസര്‍വേയില്‍ സര്‍ക്കാര്‍ ഭൂമിയായി മാറി. റീസര്‍വേ നടത്തിയ റവന്യൂ ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥന്‍െറ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുകയും 23, 24 സര്‍വേ നമ്പറില്‍പെട്ട ഭൂമി അതത് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ബഹുജന മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്. കിഴുവിലം പാവൂര്‍ക്കോണം ശാന്തിനഗറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മാര്‍ച്ചും ഉപരോധവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് അംഗം എസ്. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കിഴുവിലം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജി. വേണുഗോപാലന്‍ നായര്‍, വി.എസ്. കണ്ണന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍, ശ്രീകണ്ഠന്‍ നായര്‍, വിജുകുമാര്‍, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ളെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.