ചക്കുവള്ളി ചിറയുടെ പരിസരം സാമൂഹികവിരുദ്ധരുടെ താവളം

ശാസ്താംകോട്ട: ചക്കുവള്ളി ചിറയുടെ 20 ഹെക്ടറോളം കാടുമൂടിയ പ്രദേശം സാമൂഹികവിരുദ്ധര്‍ താവളമാക്കുന്നു. നാട്ടുകാര്‍ അറിയിച്ചാല്‍ പോലും നൂറുവാര അകലെയുള്ള ശൂരനാട് പൊലീസ് എത്തുന്നില്ളെന്നും ആക്ഷേപമുണ്ട്. ചിറയുടെ വടക്കേക്കര മുഴുവന്‍ കാടും പടലും വളര്‍ന്നുകിടക്കുകയാണ്. കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസിന്‍െറ ഡ്രൈവിങ് പരിശോധനാ മൈതാനവും ഇതിനോടുചേര്‍ന്നാണ്. പകല്‍ മിക്കപ്പോഴും ഇവിടെ ആളുകളുണ്ടാവും. ഡ്രൈവിങ് പരിശീലനത്തിന് എന്ന വ്യാജേനയാണ് സാമൂഹികവിരുദ്ധര്‍ പുലര്‍ച്ചെമുതല്‍ സന്ധ്യവരെ ഇവിടെ തമ്പടിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ രജിസ്ട്രേഷനുള്ള ജീപ്പുകളുമായത്തെി ഇടക്ക് പരിശീലനട്രാക്കില്‍ ഓടിച്ച് ഇവിടെ തങ്ങുന്നവര്‍ കുന്നത്തൂര്‍ താലൂക്കിലെ കഞ്ചാവ് വിതരണക്കാരാണെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ ശാസ്താംകോട്ട സി.ഐ എ. പ്രസാദിന് നേരിട്ടത്തെി പരാതി നല്‍കിയ സമീപവാസിയായ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ അച്ചന്‍കുഞ്ഞിന്‍െറ വളര്‍ത്തുനായയെ വിഷംകൊടുത്ത് കൊന്നനിലയില്‍ കണ്ടത്തെിയിരുന്നു. സി.ഐ കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസ് വഴി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയ ദിവസം രാത്രിയിലായിരുന്നു ഈ സംഭവം. ചക്കുവള്ളി ചിറയുടെ സൗന്ദര്യവത്കരണത്തിനായി കോടികള്‍ ചെലവഴിച്ചത് സമീപകാലത്താണ്. അത് ലക്ഷ്യം കാണാതെ പോയെന്നാണ് വളര്‍ന്നുനില്‍ക്കുന്ന കാടും സാമൂഹികവിരുദ്ധരുടെ താവളവും തെളിയിക്കുന്നത്. പൊലീസും എക്സൈസും ഇവിടേക്ക് ശ്രദ്ധിക്കാറേയില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചാവ് മാഫിയയോടും സാമൂഹികവിരുദ്ധരോടുമുള്ള അധികൃതരുടെ മൃദുസമീപനം ഇപ്പോള്‍ നാടിന്‍െറ സൈ്വരജീവിതം തകര്‍ക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.