കൊല്ലം: പരിമിതികളും പരാധീനതനകളുമൊക്കെ മറന്ന് വീണ്ടും ആഴക്കടലിലേക്ക് പോകാനുള്ള തയാറെടുപ്പിലാണിവര്‍. ട്രോളിങ് നിരോധത്തിന് ഒരുനാള്‍ മാത്രം ശേഷിക്കെ തീരം ആഹ്ളാദത്തിലാണ്. കടലില്‍ പോകാനുള്ള അവസാനവട്ട ഒരുക്കത്തിന്‍െറ തിരക്കാണെങ്ങും. ബോട്ടുകളും വലകളും മറ്റും അറ്റകുറ്റപ്പണി നടത്തിയും ചായം പൂശിയും ഒരുക്കങ്ങള്‍ തകൃതി. ഞായറാഴ്ച അര്‍ധരാത്രി നീണ്ടകര പാലത്തില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല മാറ്റുന്നതോടെ ബോട്ടുകള്‍ ഒന്നടങ്കം ചാകര തേടി കുതിക്കും. അടഞ്ഞുകിടന്ന ഐസ് ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തനമാരംഭിച്ചു. ബാക്കിയുള്ളവ തുറക്കാനുള്ള അവസാന ഒരുക്കത്തിലും. മത്സ്യബന്ധനത്തിന് പോകാന്‍ നീണ്ടകര പാലത്തിന് കിഴക്കുവശത്തായി ബോട്ടുകള്‍ ഇതിനകം നിരന്നുകഴിഞ്ഞു. ബോട്ടുകള്‍ക്ക് ഏകീകൃതനിറം നല്‍കണമെന്ന് ഫിഷറീസിന്‍െറ അറിയിപ്പുണ്ടായെങ്കിലും ഭൂരിഭാഗം ബോട്ടിനും നിറം നല്‍കാനായിട്ടില്ല. ബോട്ടുകള്‍ പെയ്ന്‍റ് ചെയ്യാനുള്ള യാര്‍ഡുകളുടെ കുറവും ട്രോളിങ് നിരോധംമൂലം ബോട്ടുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പെയ്ന്‍റടിക്കാന്‍ കഴിയാത്തതുമാണ് കൂടുതല്‍ ബോട്ടുകള്‍ക്ക് ഏകീകൃതനിറം നല്‍കാന്‍ കഴിയാത്തതിന് തടസ്സമായതെന്ന് ബോട്ടുടമകള്‍ പറയുന്നു. പെയ്ന്‍റ് ചെയ്യുന്നതിനുള്ള ഉയര്‍ന്ന സാമ്പത്തികചെലവും പലരെയും ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നതായി ബോട്ടുടമകള്‍ പറയുന്നു. ഏകീകൃതനിറം നല്‍കാന്‍ സമയപരിധി കൂട്ടി നല്‍കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. അതേസമയം, ഏകീകൃത നിറത്തിനുപകരം റേഡിയോ ഐഡന്‍റിഫിക്കേഷന്‍ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വനങ്ങളിലും മറ്റും മൃഗങ്ങളില്‍ ചിപ്പ് വെച്ച് ഇവ എവിടെ നില്‍ക്കുന്നെന്ന് പിന്നീട് അറിയുന്നതിന്‍െറ വികസിത രൂപമാണ് റേഡിയോ ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റം. വലിയ പ്രശ്നങ്ങളില്ലാതെയാണ് ഇക്കുറി ട്രോളിങ് നിരോധകാലം കടന്നുപോയതെന്ന ആശ്വാസം മത്സ്യമേഖലയിലുള്ളവര്‍ക്കുണ്ട്. ട്രോളിങ് കഴിയുന്നതോടെ നല്ല ‘കോള്’ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.