പുനലൂര്‍: ശുദ്ധജലം ഒഴുകിയത്തെുന്ന അച്ചന്‍കോവിലാറിന്‍െറ തീരത്ത് താമസിക്കുന്ന ആദിവാസികളടക്കമുള്ളവര്‍ കുടിക്കുന്നത് മലിനജലം. ആദിവാസി സ്കീമില്‍പെടുത്തി വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍െറ പരിശുദ്ധിയെക്കുറിച്ചാണ് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തത്. ആദിവാസി കോളനികളിലടക്കം തുടര്‍ച്ചയായുണ്ടാകുന്ന പകര്‍ച്ചവ്യാധിയടക്കം രോഗങ്ങളുടെ കാരണം മലിനജലമാകാമെന്ന് സംശയമുയര്‍ന്നു. അടുത്തകാലത്തായി വനം വകുപ്പ് വികസിപ്പിച്ചെടുത്ത കുംഭാവുരുട്ടി, മണലാര്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് അച്ചന്‍കോവിലാറിനെ തുടക്കത്തിലേ മലിനമാക്കുന്നത്. ഇവിടുള്ള വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാനും തുണി അലക്കാനും തമിഴ്നാട്ടില്‍നിന്നടക്കം സീസണില്‍ ദിവസവും ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തുന്നത്. ഈ വെള്ളം താഴേക്ക് ഒഴുകിയത്തെുന്നത് കുടിവെള്ളം ശേഖരിക്കുന്ന അച്ചന്‍കോവിലാറ്റിലാണ്. ഈ ആറ്റില്‍നിന്നാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം ശേഖരിക്കുന്നത്. വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനം അച്ചന്‍കോവിലിലില്ല. ആറ്റിലെ കിണറ്റില്‍നിന്ന് ശേഖരിക്കുന്ന വെള്ളം അതുപോലെ പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുകയാണ്. കിണറ്റിലെ വെള്ളം ശുദ്ധിയാക്കാന്‍ ബ്ളീച്ചിങ് പൗഡര്‍ ഇടുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തൊട്ടടുത്ത് ആയിരക്കണക്കിനാളുകള്‍ കുളിച്ചതിനുശേഷം വരുന്ന വെള്ളം മാനദണ്ഡങ്ങള്‍ പാലിച്ച് ശുദ്ധിയാക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.