ചവറ: തലമുറകളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ ആവലാതികളുമായത്തെിയ നാട്ടുകാര്‍ക്ക് ഉറപ്പുമായി മന്ത്രി. ചിറ്റൂരിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍െറ ഉറപ്പ്. മലിനീകരണപ്രദേശങ്ങള്‍ നേരിട്ടുകണ്ട് പ്രദേശവാസികളുടെ ദുരിതജീവിതകഥകള്‍ കേട്ട് ഭൂമി ഏറ്റെടുക്കുമെന്ന മന്ത്രിയുടെ വാക്ക് പ്രദേശവാസികള്‍ക്ക് പ്രതീക്ഷ നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് മന്ത്രിമാരായ ഇ.പി. ജയരാജന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള, ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ ചിറ്റൂരിലത്തെിയത്. കെ.എം.എം.എല്‍ പ്രവര്‍ത്തനം വിലയിരുത്താനായാണ് രാവിലെ വ്യവസായമന്ത്രി എത്തിയത്. തുടര്‍ന്ന് ചിറ്റൂര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനംമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുകയാണ് ചിറ്റൂര്‍ നിവാസികള്‍. ഭൂമി മുഴുവന്‍ ആസിഡ് വെള്ളം ഒഴുകിയിറങ്ങി അന്തരീക്ഷവും ഭൂമിയും വെള്ളവും ഒരുപോലെ മലിനമായിരിക്കുകയാണ്. ത്വഗ്രോഗവും ശ്വാസകോശ അര്‍ബുദവും അടക്കം നിരവധി രോഗങ്ങള്‍കൊണ്ട് വലഞ്ഞ പ്രദേശവാസികള്‍ ഭൂമി ഏറ്റെടുക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടാറുണ്ടെങ്കിലും നടപടിയാവാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രിമാരുടെ സന്ദര്‍ശനം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ലാന്‍ഡ് വയലേഷന്‍ നടപടിവരെ എത്തുകയും ചെയ്തതാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് മന്ത്രിമാര്‍ വരുന്നതറിഞ്ഞ് ആവലാതികളുമായി എത്തിയത്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതജീവിതവും രോഗപീഡകളും നാട്ടുകാര്‍ മന്ത്രിമാരെ ധരിപ്പിച്ചു. ചിറ്റൂര്‍ ഗുരുമന്ദിരം ജങ്ഷനിലത്തെിയ മന്ത്രിമാര്‍ ദുരിതബാധിതഭൂമികള്‍ സന്ദര്‍ശിച്ചു. കമ്പനിയില്‍നിന്ന് പുറന്തള്ളിയ ആസിഡ് വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി. കാലങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തടിച്ചുകൂടിയതോടെ ഇടതുസര്‍ക്കാറിന്‍െറ കാലത്തുതന്നെ ചിറ്റൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ജയരാജന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ വിവരിക്കുന്ന നിവേദനങ്ങള്‍ നല്‍കിയതും ഇ.പി. ജയരാജന്‍ സ്വീകരിച്ചു. കമ്പനിയുടെ സമീപഭാഗമായ കളരിവാര്‍ഡ് നിവാസികളും കമ്പനി ഗെസ്റ്റ് ഹൗസില്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കി. കളരിയെ കമ്പനിയുടെ ദത്ത്ഗ്രാമമായി ഏറ്റെടുക്കണമെന്നും ടൗണ്‍ഷിപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മേക്കാട് വാര്‍ഡിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.