ശാസ്താംകോട്ട: ശൂരനാട് പൊലീസ് സ്റ്റേഷനോട് തൊട്ടുചേര്‍ന്നുള്ള ചക്കുവള്ളി ടൗണില്‍ ഗതാഗതനിയന്ത്രണത്തിന് പൊലീസുകാരോ ഹോംഗാര്‍ഡോ ഇല്ലാത്തത് ടൗണിനെ പകല്‍മുഴുവന്‍ അപകടഭീഷണിയിലാക്കുന്നു. 400ലധികം കുട്ടികള്‍ പഠിക്കുന്ന കുന്നത്തൂര്‍ താലൂക്കിലെ ഏറ്റവുംവലിയ സ്കൂളായ പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ ഓരത്താണ് ചക്കുവള്ളി ടൗണും ശൂരനാട് പൊലീസ് സ്റ്റേഷനും. നാല് പ്രധാന റോഡുകളും മൂന്ന് പഞ്ചായത്തുകളും സംഗമിക്കുന്നത് ചക്കുവള്ളി ടൗണിലാണ്. പോരുവഴി പഞ്ചായത്തിന്‍െറ അധീനതയിലുള്ള പബ്ളിക് മാര്‍ക്കറ്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ വക ഷോപ്പിങ് കോംപ്ളക്സുകള്‍ എന്നിവയും ഇവിടെയുണ്ട്. ചെറുതുംവലുതുമായ നിരവധി വ്യാപാരസ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ചക്കുവള്ളി ടൗണിലൂടെയാണ് വന്നുപോകുന്നത്. എപ്പോഴും വാഹനത്തിരക്കുള്ള നാല് റോഡുകള്‍ തലങ്ങുംവിലങ്ങും മറികടന്നുവേണം കുട്ടികള്‍ക്ക് സ്കൂളിലത്തൊന്‍. ഗതാഗതനിയന്ത്രണത്തിന് ടൗണില്‍ ആളില്ലാത്തത് കാരണം ഈ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ടൗണില്‍നിന്ന് 50 വാര മാത്രം അകലത്താണ് ശൂരനാട് പൊലീസ് സ്റ്റേഷന്‍. നാല് ഹോം ഗാര്‍ഡുകള്‍ അടക്കം നിരവധിപേര്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. വനിതാ പൊലീസുകാരും ഏറെയുണ്ട്. ഗതാഗതനിയന്ത്രണത്തിന് ഇവരില്‍ ആരുംതന്നെ നിയോഗിക്കപ്പെടാത്തത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഇതേസമയം വാഹന പരിശോധനക്ക് ഇവരെ സ്ഥിരമായി സ്റ്റേഷനിലെ അഡീഷനല്‍ സി.ഐമാര്‍ ഒപ്പം കൂട്ടുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.