ചവറ: തേവലക്കര ചെളിത്തോടിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടത്തെിയത് ശവക്കല്ലറ പൊളിച്ചപ്പോഴാണെന്ന് ചവറ തെക്കുംഭാഗം പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ചെളിത്തോടിന് സമീപം ലോറിയില്‍നിന്ന് മണ്ണ് ഇറക്കിയതാരെന്ന് നടത്തിയ അന്വേഷണത്തില്‍ വടക്കുംതല സ്വദേശിയായ മഹേഷ് അരവിന്ദിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് വടക്കുംതല വിരുതറ കാവിന് സമീപത്തെ നാലര സെന്‍റ് പുരയിടത്തിലേതാണ് മണ്ണെന്ന് വ്യക്തമായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലയോട്ടിയെക്കുറിച്ചുള്ള ദുരൂഹതക്ക് വിരാമമായത്. പൊലീസ് വിശദീകരണം ഇങ്ങനെ: വടക്കുംതല സ്വദേശിയായ ഹക്കിം എന്നയാളുടെ ഭൂമി മഹേഷ് അരവിന്ദ് വാങ്ങി. തുടര്‍ന്ന് ഇതിലുണ്ടായിരുന്ന ഓടിട്ട വീട് പൊളിച്ചു. വീട് നിര്‍മാണത്തിന് വാനം കുഴിച്ചപ്പോഴാണ് അസ്ഥികളും തലയോട്ടിയും കണ്ടത്. ഇക്കാര്യം മഹേഷ് ജ്യോത്സ്യനെ അറിയിച്ചു. തലയോട്ടിയും അസ്ഥികളും ഇവിടെനിന്ന് മാറ്റാന്‍ ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തലയോട്ടിയുള്‍പ്പെട്ട മണ്ണ് തേവലക്കര പടിഞ്ഞാറ്റക്കരയിലെ ചെളിത്തോട് ഭാഗത്ത് നിക്ഷേപിച്ചത്. പൊലീസ് പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ 15 വര്‍ഷംമുമ്പ് മരിച്ച രണ്ടുപേരെ മഹേഷ് വാങ്ങിയ ഭൂമിയില്‍ അടക്കം ചെയ്തതായി കണ്ടത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.