കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശൗചാലയം പൂട്ടിയ നിലയില്‍

കിളികൊല്ലൂര്‍: നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമികാവശ്യം നിറവേറ്റാനാകാതെ സ്ത്രീകളടക്കമുള്ളവര്‍ വലയുന്നു. സ്റ്റേഷനില്‍ ശൗചാലയം ഉണ്ടെങ്കിലും പൂട്ടിയിട്ടിരിക്കുകയാണ്. കുടിവെള്ളസൗകര്യത്തിന് പൊതുപൈപ്പുകള്‍ നിരവധി ഉണ്ടെങ്കിലും സാമൂഹികവിരുദ്ധര്‍ അവയെല്ലാം നശിപ്പിച്ച നിലയിലാണ്. പൈപ്പുകളില്‍ നിന്ന് ടാപ്പുകള്‍ ഒടിച്ചുമാറ്റി കമ്പുകളും പ്ളാസ്റ്റിക് കുപ്പികളും കുത്തിനിറച്ച നിലയിലാണ്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും ഇവിടം ലഹരിമാഫിയകളുടെ കേന്ദ്രമാണെന്നും പരാതിയുണ്ട്. ശക്തമായ പൊലീസ് പരിശോധന സ്റ്റേഷനില്‍ നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.