ശാസ്താംകോട്ട: സി.പി.എം കാരനെ കുന്നത്തൂര്‍ പഞ്ചായത്തിന്‍െറ പുതിയ പ്രസിഡന്‍റാക്കാനുള്ള നീക്കത്തിനെതിരെ നിലപാടെടുത്ത രണ്ട് സി.പി.ഐ അംഗങ്ങളും അയയുന്നു. സി.പി.ഐ നേതൃത്വത്തിന്‍െറ കര്‍ശനനിലപാടിനുമുന്നില്‍ ഇവരുടെ സമ്മര്‍ദതന്ത്രം വിഫലമാകുകയായിരുന്നു. സി.പി.എം നിര്‍ദേശപ്രകാരം കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി. രവീന്ദ്രന്‍ കഴിഞ്ഞ 20ന് രാജിവെച്ചിരുന്നു. കണ്ണൂര്‍ കോര്‍പറേഷനിലൊഴികെ സി.പി.എം-കോണ്‍ഗ്രസ് റെബലുകളുമായി ധാരണയിലത്തെിയ ഏക പഞ്ചായത്തായ കുന്നത്തൂരില്‍ യൂത്ത്കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം മുന്‍ ജനറല്‍സെക്രട്ടറി ഐവര്‍കാല ദിലീപിനെ പ്രസിഡന്‍റാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതേ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി കാലത്തെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്നു ദിലീപ്. പിന്നീട് ഇദ്ദേഹം സി.പി.എം പാളയത്തിലത്തെുകയായിരുന്നു. ഈ നീക്കത്തിനെതിരെ മൂന്നംഗ സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ രണ്ടുപേരാണ് രംഗത്തുവന്നത്. വൈസ് പ്രസിഡന്‍റ് സതി ഉദയകുമാറും അംഗം പി.എസ്. രാജശേഖരന്‍പിള്ളയും എതിര്‍ത്തപ്പോള്‍ മറ്റൊരംഗമായ ഗീത പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അവസാനത്തെ ഒന്നര വര്‍ഷക്കാലം ഇവരിലൊരാള്‍ക്ക് പ്രസിഡന്‍റ് പദവി ഉറപ്പാക്കാനുള്ള സമര്‍ദതന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്. 17 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴും സി.പി.എമ്മിന് നാലും സി.പി.ഐക്ക് മൂന്നും ബി.ജെ.പിക്ക് ഒന്നും അംഗങ്ങളാണ് ഇവരെക്കൂടാതെയുള്ളത്. സി.പി.ഐ സംസ്ഥാനസമിതി അംഗവും ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ മുതിര്‍ന്ന നേതാവ് കെ. ശിവശങ്കരന്‍നായരുടെ പഞ്ചായത്താണ് കുന്നത്തൂര്‍. അദ്ദേഹത്തിന്‍െറ നിലപാടും പുതിയ സാഹചര്യത്തെ നേരിടുന്നതില്‍ നിര്‍ണായകമായി. ഇടതുമുന്നണിയുടെ പൊതുതീരുമാനത്തിനൊപ്പം മുഴുവന്‍ സി.പി.ഐ പഞ്ചായത്തംഗങ്ങളും ഉണ്ടാകുമെന്ന് സി.പി.ഐ കുന്നത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ആര്‍.എസ്. അനില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.