പുനലൂര്‍: പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ പ്രവര്‍ത്തനം മുടങ്ങിയ സര്‍ക്കാര്‍ മദ്യശാല പുനലൂര്‍ ടി.ബി ജങ്ഷനില്‍ വീണ്ടും പ്രവര്‍ത്തിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. മദ്യവുമായി വന്ന മിനിലോറിയില്‍നിന്ന് മദ്യം ഷോപ്പിലേക്ക് ഇറക്കുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിനും ഇടയാക്കി. വെള്ളിയാഴ്ച രാത്രി വൈകിയും പ്രതിഷേധക്കാരും പൊലീസും സ്ഥലത്ത് തമ്പടിച്ചിരുന്നു. തുടര്‍ന്ന്, മന്ത്രി കെ. രാജു ബിവറേജസ് കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ചനടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മദ്യവുമായത്തെിയ ലോറി തിരികെ കൊണ്ടുപോയി. ഇതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വില്‍പനശാല ഇവിടുള്ളവരുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞമാസം അവസാനം നിര്‍ത്തലാക്കി കലയാനാട്ടേക്ക് മാറ്റിയിരുന്നു. പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. മൂന്നുദിവസത്തിന് ശേഷം പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ഷോപ് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം സി.പി.ഐ തടഞ്ഞതോടെ പ്രവര്‍ത്തനം മുടങ്ങി. ഇതിനിടെ സമരക്കാരായവരില്‍നിന്ന് ഷോപ് തുറക്കാന്‍ പൊലീസ് സംരക്ഷണംതേടി കോര്‍പറേഷന്‍ അധികൃതര്‍ ഹൈകോടതിയെ സമീപിച്ചു. 25ന് കേസ് പരിഗണിക്കാനിക്കെ കോര്‍പറേഷന്‍ അധികൃതര്‍ രഹസ്യമായി ഷോപ് ടി.ബി ജങ്ഷനിലെ വാടക കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയിരുന്നു. എക്സൈസ് അധികൃതരടക്കം രഹസ്യമായി സ്ഥലപരിശോധനയും നടത്തി. സംഭവമറിഞ്ഞ നാട്ടുകാരും സമുദായ പ്രവര്‍ത്തകരും കെട്ടിട ഉടമയുമായി ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചക്ക് ചര്‍ച്ചനടത്തി. മദ്യശാല അനുവദിക്കുകയില്ളെന്നറിയിച്ചു. എന്നാല്‍, വൈകീട്ട് അഞ്ചോടെ കോര്‍പറേഷന്‍ ജിവനക്കാരുടെ നേതൃത്വത്തില്‍ മിനി ലോറിയില്‍ കൊണ്ടുവന്ന മദ്യം ഇറക്കാന്‍ ശ്രമിച്ചതോടെ വാര്‍ഡ് കൗണ്‍സിലര്‍ സബ്ന സുധീര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി അഡ്വ. പി.എ. അനസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകളത്തെി. ഇതോടെ പൂനലൂര്‍ സി.ഐ ടി. ബിനുകുമാര്‍, എസ്.ഐ സി.എസ് മനോജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥാലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ സമരത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി, ഡി.വൈ.എഫ്.ഐ നേതാക്കളും എത്തി. പാര്‍ട്ടി കൊടികള്‍ ഷോപ്പിന് മുന്നില്‍ നാട്ടി. മദ്യമിറക്കാനത്തെിയ ലോഡിങ് തൊഴിലാളികളും ഷോപ്പിന് അനുകൂലമായി എത്തിയവരും സമരക്കാരുമായി വാക്കേറ്റമുണ്ടായത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇതില്‍ ഒരുകൂട്ടരെ വിരട്ടിയോടിച്ചു. രാത്രി വൈകിയും സ്ത്രീകളടക്കം സമരക്കാര്‍ സ്ഥലത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്. സമീപമുള്ള ഒരു എച്ച്.എസ്.എസ് ഉള്‍പ്പെടെ നാല് സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ശബരിമല സീസണിലെ ഈ റോഡിലെ തീര്‍ഥാടകരുടെ തിരക്ക് തുടങ്ങിയവ അവഗണിച്ചാണ് ഇവിടെ ഷോപ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.