ഇരവിപുരം: തീരത്തടിഞ്ഞു കിടക്കുന്ന കപ്പല്‍ നീക്കുന്നതിന് ജില്ലാ ഭരണകൂടം നല്‍കിയിരുന്ന സമയപരിധി അവസാനിച്ചു. കപ്പലില്‍ ദ്വാരം വീണ് ഉള്ളിലുള്ള ടാങ്കിലേക്ക് വെള്ളം കയറുന്നതാണ് നീക്കം ചെയ്യുന്നതിന് തടസ്സമായിട്ടുള്ളത്. വെള്ളം പമ്പ് ചെയ്തുകളഞ്ഞ് ദ്വാരം അടക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സമയപരിധി അവസാനിച്ചതോടെ പോര്‍ട്ട് ഡയറക്ടറുടെ നേതൃത്വത്തിലെ തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം കപ്പല്‍ കിടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതാനും ദിവസമായി കപ്പല്‍ കെട്ടിവലിച്ചുകൊണ്ടിരുന്ന ടഗ്ഗുകള്‍ വെള്ളിയാഴ്ച പോര്‍ട്ടിലേക്ക് മടങ്ങിപ്പോയി. 19ന് ശക്തമായ വേലിയേറ്റം ഉണ്ടായി കപ്പല്‍ അനങ്ങി. എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ വേലിയേറ്റം ഉണ്ടാകാത്തത് കപ്പല്‍ വലിച്ചു മാറ്റുന്നതിന് തടസ്സമായി. ഇപ്പോള്‍ കടല്‍ ശാന്തമായനിലയിലാണ്. ഒരു വശത്ത് തിരമാലകള്‍ അടിച്ചുകയറുന്നതാണ് കപ്പലില്‍ ദ്വാരങ്ങള്‍ വീഴാന്‍ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.