ശാസ്താംകോട്ട: നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ ജലസാന്നിധ്യം കുറയാന്‍ കാരണമാകുന്നെന്ന് കണ്ട് തടാകതീരത്തെ ആയിരക്കണക്കിന് അക്കേഷ്യമരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും അവയില്‍നിന്ന് മുളപൊട്ടി വന്‍ കാട് രൂപപ്പെടുന്നു. നേരത്തേ ഒരു മരംനിന്ന സ്ഥലത്ത് ഇപ്പോള്‍ പത്തും അതിലധികവും മരങ്ങളാണ് മുളപൊട്ടി വളരുന്നത്. സാമൂഹിക വനവത്കരണത്തിന്‍െറ ഭാഗമായാണ് ശാസ്താംകോട്ട ശുദ്ധജലതടാക തീരത്ത് 2001ല്‍ സംസ്ഥാന വനംവകുപ്പ് അക്കേഷ്യമരങ്ങള്‍ നട്ടുപിടിപ്പിച്ചത്. ഏത് കാലാവസ്ഥയെ അതിജീവിപ്പിക്കാനും മനുഷ്യപരിചരണം കൂടാതെ വളരാനും ശേഷിയുള്ള ഈ വിദേശിമരം തടാകത്തിന്‍െറ ഹെക്ടര്‍ കണക്കിന് തീരപ്രദേശത്ത് തഴക്കുകയായിരുന്നു. അക്കേഷ്യമരങ്ങള്‍ തടാകത്തില്‍നിന്ന് വെള്ളമൂറ്റിയാണ് വളരുന്നതെന്നും തടാകത്തിന്‍െറ ആത്യന്തിക നാശത്തിന് ഇത് ആക്കം കൂട്ടുമെന്നും വിദേശ സര്‍വകലാശാലകളിലെ ഗവേഷണസ്ഥലങ്ങളുടെ പിന്തുണയോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിച്ചു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇവ വനംവകുപ്പ് 48 ലക്ഷം രൂപക്ക് ലേലത്തില്‍ വിറ്റു. ലേലം കൊണ്ടവര്‍ വാള്‍ ഉപയോഗിച്ച് ചുവടെ വെച്ച് മരം മുറിച്ചുകൊണ്ടുപോകുകയാണ് ചെയ്തത്. വേരും കുറ്റിയും ഇളക്കിമാറ്റാതെയാണ് കരാറുകാര്‍ മടങ്ങിയത്. ഇതില്‍നിന്ന് കഴിഞ്ഞ മഴക്കാലത്ത് മുളപൊട്ടാന്‍ തുടങ്ങിയത് ഇപ്പോള്‍ 20 മീറ്ററിലധികം വളര്‍ന്നുകഴിഞ്ഞു. അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയിലേക്കാണ് ഇവയുടെ വളര്‍ച്ച തടാകത്തെ കൊണ്ടുപോകുന്നത്. അക്കേഷ്യമരങ്ങള്‍ മുറിച്ചുകൊണ്ടുപോകാനായി തടാകതീരത്തെ കുന്നിന്‍മുകളിലൂടെ മണ്ണിളക്കി നിര്‍മിച്ച താല്‍ക്കാലിക പാതയില്‍നിന്ന് ലോഡ് കണക്കിന് മണ്ണ് ഇപ്പോള്‍ തടാകത്തില്‍ എത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.