കിളികൊല്ലൂര്‍: നിയമതടസ്സം മൂലം രജിസ്ട്രേഷന്‍ നഷ്ടപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഫാര്‍മസി വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്കെതിരെ നടത്തുന്ന പ്രതിഷേധസമരം ശക്തമായി. ഇതിനിടെ മുന്നറിയിപ്പില്ലാതെ 10 ദിവസത്തേക്ക് കോളജ് അടച്ചതോടെ പ്രതിഷേധം റോഡിലേക്ക് കടന്നു. കിളികൊല്ലൂര്‍ കല്ലുംതാഴത്തെ ഫാത്തിമ ഫാര്‍മസി കോളജിലാണ് വിദ്യാര്‍ഥികളുടെ സമരം നടക്കുന്നത്. 120 പേരെ പഠിപ്പിക്കാന്‍ അംഗീകാരമുള്ള കോളജില്‍ ലക്ഷങ്ങള്‍ വാങ്ങി 127ഓളം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയെന്ന് ആരോപിച്ചും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുമാണ് വിദ്യാര്‍ഥികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് കോളജിനുള്ളില്‍ സമരം തുടങ്ങിയത്. അവധി പ്രഖ്യാപിച്ച് കോളജിലെ ഗേറ്റ് താഴിട്ട് പൂട്ടിയതോടെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചും സമരം നടത്തി. അതേസമയം, ഡല്‍ഹി ഫാര്‍മസി കൗണ്‍സിലിന് നല്‍കിയ അപേക്ഷയില്‍ നടപടിയുണ്ടായതായും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ തടസ്സമില്ളെന്ന് കോളജ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആകെയുള്ള 127 കുട്ടികളില്‍ യഥാസമയം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ രജിസ്ട്രേഷന്‍ നഷ്ടപ്പെട്ട ഒരാള്‍ ഒഴികെ 126 പേര്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടെന്നും ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും കോളജ് മാനേജിങ് ഡയറക്ടര്‍ ആസാദ് റഹിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.