കുളത്തൂപ്പുഴ: ആഴ്ചയിലധികമായി വില്ലുമല ആദിവാസി കോളനിക്ക് സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ കോളനിവാസികള്‍ക്ക് വഴിനടക്കാനാവുന്നില്ല. വില്ലുമല കോളനിവാസികള്‍ അമ്പതേക്കറിലത്തെിയാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. എന്നാല്‍, കാട്ടാനക്കൂട്ടം ആദിവാസി കോളനിക്കും അമ്പതേക്കറിനും ഇടയിലുള്ള കുട്ടിവനത്തില്‍ തമ്പടിച്ചതോടെ പകല്‍ പോലും പ്രദേശവാസികള്‍ ഇതുവഴി സഞ്ചരിക്കാന്‍ ഭയപ്പെടുകയാണ്. ബുധനാഴ്ച രാത്രി കോളനി പാതയിലൂടെയത്തെിയ കാട്ടാനകള്‍ കുട്ടിവനത്തില്‍ നില്‍ക്കുകയാണ്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പ്രദേശത്തെ വിദ്യാര്‍ഥികളെ സ്കൂളിലയക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയാറായില്ല. ആദിവാസി കോളനിക്ക് ചുറ്റുമായി ദിവസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ് സൗരോര്‍ജവേലി സ്ഥാപിച്ചിരുന്നു. എന്നാല്‍, തുടര്‍സംരക്ഷണമില്ലാതായതോടെ ഇവയെല്ലാം തകര്‍ന്ന് നാമാവശേഷമായി. അടിയന്തരമായി സൗരോര്‍ജ വേലി പുന$സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇനിയും പ്രാവര്‍ത്തികമായില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.