ഡ്രൈവിങ് പരിശീലനത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകന്‍ അറസ്റ്റില്‍

പുനലൂര്‍: വിദ്യാര്‍ഥിനിയായ 19കാരിയെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനെ പുനലൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. പീഡനത്തില്‍നിന്ന് രക്ഷപ്പെട്ട് മറ്റൊരു ബൈക്കില്‍ ടൗണിലേക്ക് വരവേ വീണ് പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റു. ഡ്രൈവിങ് പരിശീലകനായ പുനലൂര്‍ വാളക്കോട് വാര്‍ഡില്‍ എച്ച്.എസിന് സമീപം വിധു (40) ആണ് പിടിയിലായത്. പുനലൂരിലെ ഒരു ഡ്രൈവിങ് സ്കൂളില്‍ പരിശീലനത്തിന് ചേര്‍ന്നതായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം വൈകീട്ട് ചെമ്മന്തൂരില്‍നിന്ന് ആരംപുന്നയിലേക്കുള്ള ഇടറോഡിലായിരുന്നു സംഭവം. പെണ്‍കുട്ടിയും പരിശീലകനും മാത്രമുള്ള കാറില്‍ പെണ്‍കുട്ടി കാര്‍ ഓടിക്കുമ്പോള്‍ വിജനമായ സ്ഥലത്തത്തെിയപ്പോള്‍ പരിശീലകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ പെണ്‍കുട്ടി കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഈ സമയം ഇതുവഴി വന്ന ഒരു ബൈക്ക് യാത്രികന്‍െറ സഹായത്തോടെ മൊബൈല്‍ ഫോണിലൂടെ പൊലീസില്‍ വിവരമറിയിച്ചു. ബൈക്കില്‍ കയറി പെണ്‍കുട്ടി ടൗണിലേക്ക് വരവേ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റെന്നാണ് പൊലീസ് പറയുന്നത്. തലക്കും മറ്റും സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്കുശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിന്നീട് എസ്.ഐ കെ.എസ്. മനോജിന്‍െറ നേതൃത്വത്തില്‍ പിടികൂടി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.