പരവൂര്‍: വാഹന പാര്‍ക്കിങ്ങിന് ക്രമീകരണങ്ങളില്ലാത്തത് പരവൂരിനെ ഗതാഗതക്കുരുക്കിലമര്‍ത്തുന്നു. വീതികുറഞ്ഞ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇരുവശത്തും നിയന്ത്രണമില്ലാതെയാണ് പാര്‍ക്കിങ്. ഒരു വശത്തുമാത്രമായി പാര്‍ക്കിങ് ക്രമീകരണം ഒരുക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. ഇതിനാല്‍ ഗതാഗതക്കുരുക്ക് പലപ്പോഴും യാത്രക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു. പൊലീസാകട്ടെ വിഷയത്തില്‍ ഇടപെടുന്നുമില്ല. കൂടാതെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കൈയേറുന്ന സ്ഥിതിയുമുണ്ട്. മുന്‍കാലങ്ങളില്‍ ജങ്ഷനിലും സമീപത്തും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍ ഏറെക്കാലമായി ഇതില്ല. സ്റ്റേഷനില്‍ സിവില്‍ പൊലീസുകാരുടെ എണ്ണം കുറവാണെന്നതാണ് കാരണമായി അധികൃതര്‍ പറയുന്നത്. അതേസമയം സിവില്‍ പൊലീസുകാരേക്കാള്‍ സി.പി.ഒമാരും എ.എസ്.ഐമാരും ഗ്രേഡ് എസ്.ഐമാരുമാണ് ഇവിടെ കൂടുതലുള്ളത്. ഇവരാരും റോഡുകളില്‍ ഡ്യൂട്ടിക്ക് പോകാന്‍ തയാറുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.