ശാസ്താംകോട്ട: മൂന്നുവര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ ചക്കുവള്ളിയിലെ സെന്‍ട്രല്‍ സ്കൂളില്‍ ജോലിചെയ്യുന്ന അധ്യാപികക്ക് തൊഴില്‍നിഷേധിക്കുന്നെന്ന് പരാതി. സീനിയോറിറ്റി അട്ടിമറിച്ചും ബന്ധുക്കളെ തിരുകിക്കയറ്റിയും തൊഴില്‍നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ശൂരനാട് തെക്ക് തുണ്ടില്‍ തെക്കതില്‍ ശ്രീദേവിയാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വര്‍ക്കല, വെട്ടിക്കവല, കടയ്ക്കല്‍, ചക്കുവള്ളി എന്നിവിടങ്ങളിലായി നാല് സെന്‍ട്രല്‍ സ്കൂളുകളാണുള്ളത്. ഈ നാലിടത്തെയും കൂടി ഏക ദലിത് അധ്യാപികയാണ് എം.എസ്സി, ബി.എഡും സെറ്റും വിജയിച്ച ശ്രീദേവി. 2010 ജൂലൈയിലാണ് ശ്രീദേവി ചക്കുവള്ളിയിലെ സ്കൂളില്‍ പ്രൈമറി അധ്യാപികയായി ജോലിയില്‍ കയറിയത്. പിറ്റേദിവസം ജൂലൈയില്‍ ദേവസ്വം ബോര്‍ഡിന്‍െറ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍റ് ആവശ്യപ്പെട്ട പ്രകാരം ഒരുലക്ഷം രൂപ ദേവസ്വം ബോര്‍ഡിന്‍െറ അക്കൗണ്ടില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശൂരനാട് ശാഖയില്‍ ഒടുക്കി. പലിശക്കെടുത്ത് ഈതുക അടച്ചെങ്കിലും 3500 രൂപ മാത്രമാണ് പ്രതിമാസശമ്പളമായി നല്‍കിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു. 2011 ജൂലൈയില്‍ കണ്‍സള്‍ട്ടന്‍റിന്‍െറ മൂന്ന് ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയശേഷം ശ്രീദേവിയെ സീനിയോറിറ്റി പട്ടികയില്‍ ഇവര്‍ക്ക് താഴെയാക്കുകയും 2013ല്‍ വിദ്യാര്‍ഥികള്‍ ഇല്ളെന്ന കാരണം പറഞ്ഞ് പുറത്തുനിര്‍ത്തുകയും ചെയ്തത്രെ. ഇതിനിടെ ഡെപ്പോസിറ്റ് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ശ്രീദേവിയുടെ രാജിക്കത്ത് ആവശ്യപ്പെട്ടു. രണ്ടരവര്‍ഷമായി ജോലി നിഷേധിക്കപ്പെട്ടിരിക്കെ രാജിക്കത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യത്തിന് യുക്തമായ മറുപടി നല്‍കാന്‍ കൂടി ബോര്‍ഡ് തയാറായില്ളെന്ന് അവര്‍ പറയുന്നു. സീനിയോറിറ്റി പുന$സ്ഥാപിച്ച് ജോലി തിരികെനല്‍കണമെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി, കണ്‍സള്‍ട്ടന്‍റ് എന്നിവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതിനല്‍കിയിരിക്കുന്നത്. കുറഞ്ഞപക്ഷം ബാങ്കില്‍ ഒടുക്കിയ പണം തിരികെലഭിക്കാനുള്ള ഇടപെടലും ഈ തൊഴില്‍രഹിത ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.