ഹൈടെക് കയര്‍ പാര്‍ക്ക് അവഗണനയില്‍

അഞ്ചാലുംമൂട്: നാഷനല്‍ കയര്‍ റിസര്‍ച് ആന്‍ഡ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ (എന്‍.സി.ആര്‍.എം.ഐ) കീഴിലെ പെരുമണ്‍ ഹൈടെക് കയര്‍ പാര്‍ക്ക് അധികൃതരുടെ അവഗണയില്‍ നശിക്കുന്നു. 2005-2006 കാലയളവില്‍ ഹൈടെക് കയര്‍ പാര്‍ക്കില്‍ വിവിധ കയര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് റാട്ട് ഉപയോഗിച്ച് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് കയര്‍ടെക്നോളജിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന ഇത്തരം പരിശീലനം പിന്നീട് നിലച്ചു. രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. കയര്‍ വ്യവസായം പ്രതിസന്ധിയിലായതോടെ ഈ മേഖലയിലുള്ളവര്‍ മറ്റ് തൊഴില്‍തേടി പോവുകയായിരുന്നു. നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന സ്ഥലസൗകര്യങ്ങള്‍ ഏറെയുള്ള സ്ഥാപനം കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി. കെട്ടിടങ്ങള്‍ നശിക്കുന്നു. ഹൈടെക് പാര്‍ക്ക് നവീകരിച്ച് ഈമേഖലയിലെ തൊഴിലുകളില്‍ കാലാനുസൃതമായ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അഭിപ്രായമുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.