ഇരവിപുരം: തീരദേശവാസികള്‍ക്ക് ദുരിതം വിതച്ച് മുണ്ടക്കല്‍ കച്ചിക്കടവ് തീരത്ത് കരക്കടിഞ്ഞ ‘ഹന്‍സിത ഫൈവ്’ മണ്ണുമാന്തി കപ്പല്‍ അനങ്ങിത്തുടങ്ങി. മണ്ണില്‍പ്പുതഞ്ഞ കപ്പലിനെ ടഗ്ഗുകള്‍ ഉപയോഗിച്ച് വലിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കെ.എം.എം.എല്ലില്‍ നിന്നത്തെിച്ച മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് കപ്പലിന് സമീപം ബണ്ട് നിര്‍മിച്ച ശേഷമാണ് അടിഞ്ഞുകൂടിയ മണ്ണ് നീക്കിയത്. ഇതോടെ കപ്പല്‍ 20 മീറ്ററോളം മാറി. ടഗ് ഉപയോഗിച്ച് കെട്ടിവലിക്കുന്നതനുസരിച്ച് കപ്പല്‍ ചലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വേലിയേറ്റം ശക്തമാകുന്നതോടെ കപ്പല്‍ നീക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്ക്. തിങ്കളാഴ്ച ടഗ് ഉപയോഗിച്ച് കപ്പല്‍ കെട്ടിവലിക്കുന്നതിനിടെ റോപ് പൊട്ടിയിരുന്നു. 23നകം കപ്പല്‍ നീക്കണമെന്നാണ് ജില്ലാ ഭരണകൂടവും സര്‍ക്കാറും കപ്പലുടമക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.