ക്ഷേത്രത്തിനുമുന്നില്‍ ഷട്ടില്‍ കോര്‍ട്ട് തയാറാക്കിയതിനെച്ചൊല്ലി സംഘര്‍ഷം

കൊട്ടിയം: ക്ഷേത്രത്തിനുമുന്നില്‍ ഷട്ടില്‍ കോര്‍ട്ട് സ്ഥാപിച്ചത് ചോദ്യംചെയ്തതിന്‍െറ പേരില്‍ സംഘടിച്ചത്തെിയ സംഘം മൂന്നുപേരെ ആക്രമിച്ചു. മുഖത്തല മഞ്ജുനിവാസില്‍ മനീഷ് (33), ഇലവന്തിയില്‍ വീട്ടില്‍ വിനോദ് (35), മുഖത്തല അശ്വതി ഭവനില്‍ സ്വരാജ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മുഖത്തല ക്ഷേത്രത്തിന് മുന്നില്‍ ഷട്ടില്‍കോര്‍ട്ട് ഇട്ടതിനെ ചൊല്ലി ഞായറാഴ്ച രാവിലെ തര്‍ക്കം നടന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായിരുന്നു ആക്രമണമെന്ന് പറയപ്പെടുന്നു. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.