നേമം: മൂക്കുന്നിമലയില്‍ മുടങ്ങിക്കിടന്ന സര്‍വേ സായുധ പൊലീസ് സന്നാഹത്തോടെ വിജിലന്‍സ് നേതൃത്വത്തില്‍ പുനരാരംഭിച്ചു. ഹൈകോടതി ഉത്തരവിനത്തെുടര്‍ന്നാണ് തിങ്കളാഴ്ച സര്‍വേക്കാരുമൊത്ത് വിജിലന്‍സ് എത്തിയത്. സി.ഐ റാബിയത്തിന്‍െറ നേതൃത്വത്തിലത്തെിയ ടീമിനൊപ്പം അമ്പതോളം പേരടങ്ങുന്ന റാപിഡ് ആക്ഷന്‍ ഫോഴ്സ്, എട്ടംഗ സര്‍വേ ഗ്രൂപ്, ജിയോളജിസ്റ്റ് ഉള്‍പ്പെടെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിജിലന്‍സ് സര്‍വേ നടത്താനത്തെിയെങ്കിലും മൂന്നുതവണയാണ് ക്വാറി മാഫിയയുടെ നിസ്സഹകരണത്തത്തെുടര്‍ന്ന് നിര്‍ത്തിവെച്ചത്. റബര്‍കൃഷിക്ക് സ്വകാര്യവ്യക്തികള്‍ക്ക് 1962ല്‍ മൂന്നര ഏക്കര്‍വീതം 99 പേര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണ് പ്രദേശം. പ്രസ്തുത സ്ഥലം റബര്‍ കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ളെന്നും അങ്ങനെ ചെയ്താല്‍ പട്ടയം റദാക്കി ഭൂമി തിരിച്ചുപിടിക്കുമെന്നും രേഖകളിലുണ്ട്. എന്നാല്‍, വ്യക്തികളില്‍നിന്ന് തുച്ഛവിലയ്ക്ക് ഭൂമി തട്ടിയെടുത്ത ക്വാറി മാഫിയ അനധികൃത ഖനനം തുടങ്ങുകയായിരുന്നു. ഇത് വന്‍ പാരിസ്ഥിതിക പ്രശ്നത്തിന് വഴിവെച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. വ്യക്തികള്‍ക്ക് ഭൂമി നല്‍കിയപ്പോള്‍ പാറ പ്രദേശം അളന്നുമാറ്റിയശേഷം ബാക്കിയുള്ളതാണ് പതിച്ചുനല്‍കിയത്. എന്നാല്‍, സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലെ കോടികളുടെ സ്വത്ത് ഖനനം നടത്തി വന്‍ കൈയേറ്റമാണ് ക്വാറി മാഫിയ നടത്തിയത്. ഇതോടെ ജില്ലാ കലക്ടര്‍ ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് നടപടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. റെയ്ഡില്‍ വിജിലന്‍സ് മൂക്കുന്നിമലയിലേത് അനധികൃത ഖനനമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് മൂക്കുന്നിമല അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം നിജപ്പെടുത്താനും കലക്ടര്‍ ഉത്തരവിട്ടത്. മലയം സ്വദേശി ലത പ്രീത് നല്‍കിയ പരാതിയത്തെുടര്‍ന്ന് ഹൈകോടതിയാണ് സര്‍വേ നടപടി പുനരാരംഭിക്കാന്‍ ഉത്തരവിട്ടത്. അളക്കാന്‍ വിജിലന്‍സ് ആറുമാസം ആവശ്യപ്പെട്ടെങ്കിലും മൂന്നുമാസത്തെ സമയമാണ് കോടതി അനുവദിച്ചത്. ഇക്കാലയളവില്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവെക്കാനും സംരക്ഷണത്തിന് പൊലീസിനെ വിട്ടുനല്‍കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ സര്‍വേ മലയത്തെ കെ.കെ. റോക്സില്‍ വൈകീട്ട് ആറുവരെ നീണ്ടു. പത്തനംതിട്ട ജില്ലാ അസി. ജിയോളജിസ്റ്റ് സിംലാ റാണി, ജില്ലാ വില്ളേജ് ഓഫിസര്‍ ജസ്റ്റന്‍രാജ്, സര്‍വേ ഓഫിസര്‍ ജോഫ്രി, നരുവാമൂട് പൊലീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.