പത്തനാപുരം: മലയോരനിവാസികള്‍ക്ക് ആശ്വാസമായി തൃശൂര്‍ മോഡല്‍ മാലിന്യസംസ്കരണ പ്ളാന്‍റ് വരുന്നു. പുതിയ പ്ളാന്‍റിനുള്ള പ്രാഥമികഘട്ടപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പത്തനാപുരം നഗരമധ്യത്തിലെ മാലിന്യപ്രശ്നത്തെപ്പറ്റി ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം അടിയന്തര നടപടിയെടുക്കാന്‍ പഞ്ചായത്ത് തയാറായത്. കഴിഞ്ഞ അവധിദിനത്തില്‍ മാര്‍ക്കറ്റിനുള്ളിലെ മാലിന്യം പൂര്‍ണമായും നീക്കി. തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ കോര്‍പറേഷനുകളിലെ മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് പത്തനാപുരത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മാര്‍ക്കറ്റിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്ളാന്‍റിലേക്ക് നല്‍കണം. 10 കിലോ മാലിന്യം സംസ്കരിക്കാന്‍ അഞ്ചുരൂപ വ്യാപാരികള്‍ നല്‍കണം. ആഴ്ചയില്‍ രണ്ടുതവണ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്ളാന്‍റിലിട്ട് മലിനീകരണം ഉണ്ടാകാതെ സംസ്കരിക്കും. മാര്‍ക്കറ്റിലെ അറവ് അവശിഷ്ടങ്ങള്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവയുടെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയും. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. പ്ളാന്‍റിന്‍െറ സംരക്ഷണച്ചുമതല പഞ്ചായത്തിനായിരിക്കും. മാലിന്യസംസ്കരണ പദ്ധതിയുടെ നടത്തിപ്പിന് ജനകീയസമിതി രൂപവത്കരിക്കുമെന്നും കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അറിയിച്ചു. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിക്കുന്ന മാലിന്യവും സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാകും. ഓണത്തിനുമുമ്പ് പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.