മാലിന്യനിക്ഷേപം ഓടനാവട്ടത്ത് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു

ഓയൂര്‍: മാലിന്യനിക്ഷേപം തകൃതിയായതോടെ ഓടനാവട്ടം അമ്പലത്തും കാലയിലും പരിസരത്തും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. അമ്പലത്തുംകാല സ്വദേശി അനീഷ് (36) ഡെങ്കിപ്പനി പിടിപെട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മേഖലയില്‍ നിരവധിപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. സമീപത്തെ കട്ടയില്‍, യക്ഷിക്കുഴി, അറവലക്കുഴി ആറുകളില്‍ മാലിന്യംതള്ളല്‍ തകൃതിയായി നടക്കുകയാണ്. രാത്രികാലത്ത് വാഹനങ്ങളില്‍ കൊണ്ടുവരുന്ന ചാക്കില്‍ കെട്ടിയ മാംസാവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്. തോടുകളിലും ആറുകളിലും മാലിന്യം നിക്ഷേപിക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. മാലിന്യനിക്ഷേപത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും പോസ്റ്റര്‍ പ്രചാരണം നടത്തുകയും ചെയ്തിട്ടും പൊലീസ് -വെളിയംപഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഓടനാവട്ടം അയണിക്കോട് കോളനിയില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടര്‍ന്നുപിടിച്ചത് ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന ആക്ഷേപമാണുള്ളത്. ഇവിടെ 300ഓളം കുടംബങ്ങളാണ് താമസിക്കുന്നത്. അയണിക്കോട് കോളനി ഭാഗത്ത് മാലിന്യനിക്ഷേപം തകൃതിയായി നടക്കുന്നുണ്ട്. പ്രദേശത്തെ നിരവധിപേര്‍ ആറുകളെയാണ് കുളിക്കുന്നതിനും തുണികഴുകുന്നതിനും ആശ്രയിക്കുന്നത്. ഒഴുകാതെ വെള്ളത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് സമീപവാസികളില്‍ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. ആറുകളിലും തോടുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപമാണുള്ളത്. പഞ്ചായത്തിലെ ചെറുകരക്കോണം, ചെന്നാപ്പാറ, മുട്ടറ ഭാഗങ്ങളിലും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നുണ്ട്. ഓയൂര്‍ ചെങ്കുളത്ത് വിദ്യാര്‍ഥിനി ഡെങ്കിപ്പനി പിടിപ്പെട്ട് മരിച്ചിരുന്നു. ഓടനാവട്ടത്തെ ഹോട്ടലുകള്‍, ബേക്കറികള്‍, പഴക്കടകള്‍ എന്നിവിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി വര്‍ഷംതോറും ആരോഗ്യവകുപ്പ് നടത്തിവരാറുള്ള പരിശോധന ഇത്തവണ നടന്നില്ല. പല ഹോട്ടലുകളിലും ടാങ്കറുകളില്‍ കൊണ്ടുവരുന്ന കുടിവെള്ളം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെടുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.