കരുനാഗപ്പള്ളി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച 17കാരന്‍െറ ചികിത്സക്ക് ധനം സമാഹരിച്ച് നല്‍കി ഓട്ടോത്തൊഴിലാളികള്‍ മാതൃകയായി. കുലശേഖരപുരം ആദിനാട് തെക്ക് അനുഭവത്തില്‍ രവീന്ദ്രന്‍-കൃഷ്ണകുമാരി ദമ്പതികളുടെ മകന്‍ അനു (17) വിന്‍െറ ചികിത്സക്ക് വവ്വാക്കാവ് പുലിയന്‍ കുളങ്ങര ആനന്ദാ ജങ്ഷനിലെ ഓട്ടോത്തൊഴിലാളികളാണ് സഹായം നല്‍കിയത്. ഇവര്‍ 26,000 രൂപയാണ് സമാഹരിച്ച് നല്‍കിയത്. ഒരുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലാണ് ഈ ബാലന്‍. പൊതുജനസഹായത്താല്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കുട്ടിയുടെ ചികിത്സ നടത്തിവരുന്നത്. ഇതിനിടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ കിടത്തിചികിത്സ ആരംഭിക്കുകയും ചെയ്തു. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അടിയന്തര ശസ്ത്രക്രിയ നടത്തണം. ഇതിലേക്ക് വന്‍തുക ആവശ്യമാണ്. ഇത് മനസ്സിലാക്കിയ പ്രദേശവാസികളായ ഓട്ടോത്തൊഴിലാളികള്‍ അനു ചികിത്സാധന സഹായനിധി രൂപവത്കരിച്ച് ധനസമാഹരണം നടത്തുകയായിരുന്നു. ചെയര്‍മാനും കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ശ്രീലേഖ കൃഷ്ണകുമാര്‍ ഓട്ടോത്തൊഴിലാളി യൂനിയന്‍ സെക്രട്ടറി നാസറുദീനില്‍നിന്ന് തുക ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.