കൊല്ലം: പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഫയര്‍സ്റ്റേഷന് പുറകിലായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഫ്ളവര്‍മില്ലില്‍നിന്ന് പൊതുവിതരണശൃംഖല വഴി വിതരണംചെയ്യുന്ന 237 കി.ഗ്രാം പുഴുക്കലരിയും 70 കി.ഗ്രാം പച്ചരിയും കണ്ടത്തെി. താലൂക്കില്‍ പരവൂര്‍ മുനിസിപ്പാലിറ്റിയില്‍ റേഷന്‍ സാധനങ്ങള്‍ അനധികൃതമായി വാങ്ങി പൊടിച്ചും ആട്ടിയ മാവുമായി വില്‍ക്കുന്നുവെന്ന രഹസ്യസന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ പരവൂര്‍ ടൗണിലെ പൊടിപ്പ്/ ആട്ടിയ മാവുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസിന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത റേഷനരി കണ്ടത്തെിയത്. മതിയായ രേഖകളില്ലാതെ സൂക്ഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കസ്റ്റഡിയിലെടുത്ത് മില്ലുടമക്കെതിരെ കേസെടുത്തു. മറ്റ് രണ്ട് പൊടിപ്പ്/ ആട്ടിയ മാവുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും സര്‍ക്കാര്‍ സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ കണ്ടത്തൊനായില്ല. വരുംദിവസങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ അറിയിച്ചു. പരിശോധനക്ക് അസിസ്റ്റന്‍റ് താലൂക്ക് സപൈ്ള ഓഫിസര്‍മാരായ ആര്‍. മുരളീധരന്‍, സി. കമലാധരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്. മുരഹരക്കുറുപ്പ്, ബി. ഓമനക്കുട്ടന്‍, കെ.ഐ. ശ്രീകുമാര്‍, ജി.ബി. ഹരികുമാര്‍, മാഹീന്‍ അബൂബേക്കര്‍, എസ്. സുജ, എസ്. സജ്ന, ഫില്ലിസ് ലാവോസ്, എസ്. എമിലിദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.