വിമുക്തഭടന്‍െറ തിരോധാനം: പരാതി നല്‍കി മൂന്ന് മാസമായിട്ടും നടപടിയില്ല

ചവറ: വിമുക്തഭടനെ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ മൂന്ന് മാസമായിട്ടും നടപടിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കമീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കി. ചവറ പയ്യലക്കാവ് ശ്രീനിലയത്തില്‍ ശശിധരന്‍ പിള്ളയെയാണ് (50) 2016 ഏപ്രില്‍ രണ്ടു മുതല്‍ കാണാതായത്. സൈന്യത്തില്‍നിന്ന് വിരമിച്ച ശേഷം ഹോട്ടല്‍ ജോലികള്‍ ചെയ്തുവരുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായതോടെ ഭാര്യ കലാവതി ഏപ്രില്‍ 17ന് ചവറ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, അന്വേഷണമുണ്ടായില്ല. പട്ടാളത്തിലെ ജോലിക്കിടയില്‍ നട്ടല്ലിനുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ബന്ധിത വിരമിക്കലിന് വിധേയനായ ശശിധരന്‍ പിള്ളയുടെ കൈകളിലും നെഞ്ചിലും പൊള്ളലേറ്റ പാടുകളുമുണ്ട്. മകന്‍ ശ്രീക്കുട്ടന്‍ കരസേനയില്‍ സേവനം അനുഷ്ഠിക്കുകയാണ്. ആഗസ്റ്റ് 28ന് മകളുടെ വിവാഹമാണ്. മകളുടെ വിവാഹത്തിന് മുമ്പെങ്കിലും ശശിധരന്‍ പിള്ളയെ കണ്ടത്തൊന്‍ കഴിയണമേയെന്ന പ്രാര്‍ഥനയിലാണ് കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.