ഓച്ചിറയില്‍ വീണ്ടും പാചകവാതക ടാങ്കര്‍ മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

കരുനാഗപ്പള്ളി: ഓച്ചിറയില്‍ വീണ്ടും പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകചോര്‍ച്ച ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ ഡ്രൈവര്‍ ചിതറ അഖില്‍ നിവാസില്‍ രാജന് (50) കാലിന് പരിക്കേറ്റു. സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദേശീയപാതയില്‍ കല്ലൂര്‍ ജങ്ഷന് സമീപം നിയന്ത്രണംവിട്ട് താഴെ പഴയപാതയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. വന്‍ ശബ്ദത്തോടെയാണ് കാപ്സ്യൂള്‍ രൂപത്തിലുള്ള കൂറ്റന്‍ ടാങ്കര്‍ മറിഞ്ഞത്. ശബ്ദം കേട്ട് പരിസരവാസികള്‍ ഉണര്‍ന്നത്തെിയപ്പോള്‍ ടാങ്കറാണെന്ന് കണ്ട് പരിഭ്രാന്തരായി. ആരും അപകടം നടന്ന സ്ഥലത്തേക്ക് അടുത്തില്ല. ദേശീയപാതയില്‍ അപകടസ്ഥലത്തുകൂടി വാഹനഗതാഗതം നിര്‍ത്തിവെച്ചു. വാഹനങ്ങള്‍ മറ്റു ദിശകളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വാതകം ചോരുന്നില്ളെന്ന് ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ച ശേഷം രാവിലെ മുതലാണ് ഇതുവഴി ഗതാഗതം പുന$സഥാപിച്ചത്. ഭാരത് പെട്രോളിയം കമ്പനിയുടെ പാചകവാതകവുമായി എറണാകുളത്ത് നിന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ പ്ളാന്‍റിലേക്ക് വരുകയായിരുന്നു ടാങ്കര്‍. ഓച്ചിറ മുതല്‍ പുതിയകാവ് വരെയുള്ള ആറുകിലോമീറ്ററിനുള്ളില്‍ പാചകവാതടാങ്കറുകള്‍ മറിയുന്നത് പതിവാകുകയാണ്. നിരന്തരമുള്ള ഇത്തരം അപകടങ്ങള്‍ കാരണം പ്രദേശത്തുകാര്‍ ഭീതിയുടെ നിഴലിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ നാല് പാചകവാതകടാങ്കര്‍ അപകടങ്ങളാണ് നടന്നത്. മൂന്നെണ്ണം നിയന്ത്രണംവിട്ട് മറിയുകയും മറ്റൊന്ന് വാഹനവുമായി കൂട്ടിയിടിച്ചുമാണ് അപകടമുണ്ടായത്. ഇതെല്ലാം പുലര്‍ച്ചെയായിരുന്നെന്ന പ്രത്യേകതയുമുണ്ട്. 35 ടണ്‍ പാചകവാതകമാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. ഇതില്‍ പകുതിയോളം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷം മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താനാണ് ശ്രമം നടക്കുന്നത്. കോഴിക്കോട് നിന്ന് ഭാരത് പെട്രോളിയത്തിന്‍െറ വാഹനമത്തെി ബുധനാഴ്ച വൈകീട്ടോടെ വാതകം പകര്‍ത്തി മാറ്റുന്ന പ്രക്രിയ തുടങ്ങി. ഈസമയം ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. വാതകം പകര്‍ത്തുന്നതിടെ ചോര്‍ച്ചയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗതാഗതം നിര്‍ത്തിവെച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രദേശത്തെ വൈദ്യുതിവിതരണവും നിര്‍ത്തിവെച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ വിശ്വനാഥന്‍െറ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘവും കരുനാഗപ്പള്ളി സി.ഐ രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ ഓച്ചിറ എസ്.ഐ വിനയചന്ദ്രന്‍, കരുനാഗപ്പള്ളി എസ്.ഐ ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവുമാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.