ശങ്കേഴ്സ് ആശുപത്രിക്ക് പുറത്തും അകത്തും പ്രതിഷേധം

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയെ അവഗണിക്കുന്നതിനെതിരെ ശ്രീനാരായണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. ആശുപത്രിയെ മോശമാക്കി ചിത്രീകരിക്കാനാണ് ധര്‍ണക്കാരുടെ ശ്രമമെന്നുകാട്ടി പ്ളക്കാര്‍ഡുമായി ജീവനക്കാരും പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെയാണ് ഏകോപന സമിതിയുടെ സമരവും ഇതിനെതിരെ ജീവനക്കാരുടെ പ്രതിഷേധവും ശങ്കേഴ്സ് ആശുപത്രിക്ക് മുന്നില്‍ നടന്നത്. ജില്ലയിലെ പ്രമുഖ ആതുരാലയത്തെ തകര്‍ക്കാന്‍ ശ്രീനാരായണീയര്‍ അനുവദിക്കില്ളെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു. ആര്‍. ശങ്കറിന്‍െറ നാമധേയത്തിലുള്ള ഏക സ്ഥാപനമാണ് കൊല്ലം ശങ്കേഴ്സ് ആശുപത്രിയെന്നും അത് സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍െറ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയെ സംരക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്.എന്‍.ഡി.പി ഏകോപനസമിതി നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും നടത്തിയത്. കൊല്ലം യൂനിയന്‍ മുന്‍ പ്രസിഡന്‍റ് ബി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. യോഗം മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍, ഡി. രാജ്കുമാര്‍ ഉണ്ണി, ഡി. പ്രഭ, പ്രഫ. ജെ. ചിത്രാംഗദന്‍, പ്രഫ. ജി. മോഹന്‍ദാസ്, കടകംപള്ളി മനോജ,് അഡ്വ. ചന്ദ്രസേനന്‍, പാട്ര രാഘവന്‍, മാവേലിക്കര സുകുമാരന്‍, സുനില്‍ കൂട്ടിക്കട, ദേവരാജന്‍ മരുത്തടി, ദിവാകരന്‍, ജി. ഗോവര്‍ധനന്‍, ജാന്‍സ് നാഥ്, ആര്‍. രാജേഷ്, അജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.