വര്‍ക്കല: ചിലക്കൂര്‍ കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. മൂന്ന് തൊഴിലാളികക്ക് പരിക്ക്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. വര്‍ക്കല ചിലക്കൂര്‍ അമരിവിള വീട്ടില്‍ ജവാബിന്‍െറ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്. ജവാബും സഹതൊഴിലാളികളായ നിസാം, അലി എന്നിവര്‍ പരിക്കോടെ രക്ഷപ്പെട്ടു. തീരത്തുനിന്ന് 75 മീറ്റര്‍ ഉള്ളിലേക്ക് തുഴഞ്ഞുപോയതിനുശേഷമാണ് വീശിയടിച്ച തിരയില്‍പെട്ട വള്ളം തകര്‍ന്നത്. വള്ളത്തിലെ പലകകള്‍ കഷണങ്ങളായി ചിതറിത്തെറിച്ചു. തിരയിലകപ്പെട്ട വള്ളം മുഖത്തടിച്ച് നിസാമിന് സാരമായി പരിക്കേറ്റു. പല്ലുകള്‍ കൊഴിഞ്ഞു. അലിയുടെ ചുമലിനും കൈകള്‍ക്കും പരിക്കുണ്ട്. വള്ളവും വലയും രണ്ട് എന്‍ജിനുകളും പൂര്‍ണമായും നശിച്ചതായും ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ജവാബ് പറയുന്നു. വര്‍ക്കല വില്ളേജ് ഓഫിസര്‍ക്ക് പരാതി നല്‍കി. ദിവസങ്ങളായി വര്‍ക്കല മേഖല കടല്‍ക്ഷോഭത്തിലാണ്. ശാന്തമായ കടലില്‍ ഉപജീവനത്തിനായി വള്ളമിറക്കിക്കഴിയുമ്പോഴാണ് കടല്‍ക്ഷോഭത്തിന്‍െറ ലക്ഷണങ്ങള്‍ കാണുന്നത്. അപ്പോഴേക്കും വള്ളവും തൊഴിലാളികളും ഉള്‍ക്കടലിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കും. പിന്നെ മടങ്ങിപ്പോകാന്‍ ശ്രമിച്ചാലും തിരയില്‍പെടുകയാവും ഫലമെന്നും തൊഴിലാളികള്‍ പറയുന്നു. എല്ലാ വര്‍ഷകാലത്തും വര്‍ക്കല മേഖലയിലെ വിവിധ മത്സ്യബന്ധന കേന്ദ്രങ്ങളില്‍ കടല്‍ അപകടങ്ങള്‍ പതിവായിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ തീരമേഖലയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.